സെക്കൻഡ് ഡിവിഷൻ ഐലീഗിന്റെ ഫൈനൽ റൗണ്ടിൽ ഇന്ന് നടന്ന മത്സരത്തിൽ ചിങ വെങിന് വിജയം. ഓസോണിനെയാണ് ചിങ വെംഗ് ഇന്ന് പരാജയപ്പെടുത്തിയത്. ആവേശകരമായിരുന്ന മത്സരത്തിൽ എതിരില്ലാത്ത ഏക ഗോളിനാണ് ചിംഗ വെംഗ് ജയിച്ചത്. കളിയുടെ 93ആം മിനുട്ടിൽ വാൻ ലാൽ ബിയ ചാങ്തെയാണ് വിജയ ഗോൾ നേടിയത്.ചാങ്തെയുടെ ഫൈനൽ റൗണ്ടിലെ രണ്ടാം ഗോളാണിത്.
ചിംഗ വെങിന്റെ ആദ്യ വിജയമാണിത്. ഈ വിജയത്തോടെ രണ്ട് മത്സരങ്ങളിൽ നിന്ന് 3 പോയന്റുമായി ലീഗിൽ ചിങ് വെങ് മൂന്നാമത് എത്തി. മൂന്ന് പോയന്റുമായി ഓസോൺ എഫ് സിയാണ് രണ്ടാമതുള്ളത്. 6 പോയന്റുമായി ട്രാവു ഒന്നാമതുമുണ്ട്.