ഗോകുലത്തെ രക്ഷിക്കാൻ ഒഡാഫ വരുന്നു

- Advertisement -

ഐ ലീഗ് കണ്ട മികച്ച സ്ട്രൈക്കേർസിൽ ഒരാളായ ഒഡാഫ ഒകേലി വീണ്ടും ഐ ലീഗിലേക്ക് തിരിച്ച് എത്തുന്നു. ആദ്യ സീസണിൽ താളം കണ്ടെത്താൻ വിഷമിക്കുന്ന കേരളത്തിന്റെ സ്വന്തം ക്ലബായ ഗോകുലം എഫ് സിയുടെ ജേഴ്സിയിലാകും ഒഡാഫയെ ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് വീണ്ടും കാണാൻ കഴിയുക.

ടീമിനൊപ്പം ഉണ്ടായിരുന്ന രണ്ട് വിദേശ താരങ്ങൾ പരിക്ക് കാരണം ടീം വിടാൻ തീരുമാനിച്ചത് ഗോകുലത്തിന് കനത്ത തിരിച്ചടി ആയ സന്ദർഭത്തിലാണ് ഈ പഴയ നൈജീരിയൻ പടക്കുതിരിയ്ക്ക് കോഴിക്കോടിന്റെ മണ്ണിലേക്ക് ക്ഷണം നൽകിയത്. പഴയ പ്രതാപം ഒഡായ്ക്ക് ഇപ്പോയില്ലാ എങ്കിലും ഗോകുകത്തിന്റെ മുൻനിരയിൽ അത്യാവിശ്യമായ ഫിനിഷിംഗ് ടച്ച് ഒഡാഫ നൽകുമെന്ന് പ്രതീക്ഷിക്കാം.

അവസാനമായി ഐ ലീഗ് സെക്കൻഡ് ഡിവിഷനിൽ സതേൺ സമിറ്റിക്ക് വേണ്ടിയാണ് ഒഡാഫ കളിച്ചത്. ആറു മാസത്തോളമായി ഒഡാഫ കളത്തിന് പുറത്താണ്. മുമ്പ് മൂന്നു തവണ ഐലീഗിലെ ടോപ്പ് സ്കോററായിട്ടുണ്ട് ഒഡാഫ. ചർച്ചിലിനൊപ്പം ഐ ലീഗ് കിരീടവും നേടിയിട്ടു‌ണ്ട്. ജനുവരി ട്രാൻസ്ഫർ വിൻഡോ ആരംഭിച്ചതോടെ ഒഡാഫയുടെ സൈനിംഗ് നടപടികൾ ഉടൻ പൂർത്തിയാകും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement