മിനേർവ പഞ്ചാബിന് പിന്നാലെ മറ്റൊരു ഐലീഗ് ക്ലബു കൂടെ തങ്ങൾ അടച്ചു പൂട്ടും എന്ന് എ ഐ എഫ് എഫിന് ഭീഷണി നൽകി. ഐ ലീഗിനെ സെക്കൻഡ് ഡിവിഷൻ ആക്കാൻ ആണ് ഉദ്ദേശമെങ്കിൽ പിന്നെ നെരോക്ക ഫുട്ബോൾ ക്ലബ് ഉണ്ടായിരിക്കില്ല എന്നാണ് ക്ലബ് പറഞ്ഞത്. ഒരുപാട് കാലത്തെ കഷ്ടപ്പാട് കൊണ്ടാണ് തങ്ങൾ ഫസ്റ്റ് ഡിവിഷനിലേക്ക് എത്തിയത്. എന്നിട്ട് രണ്ട് വർഷം കൊണ്ട് സെക്കൻഡ് ഡിവിഷനിലേക്ക് ഒരു കാരണവുമില്ലാതെ തിരിച്ചുപോകണം എന്ന് പറയരുത്. നെരോക ക്ലബ് പറഞ്ഞു.
അങ്ങനെ തങ്ങളെ സെക്കൻഡ് ഡിവിഷനിലേക്ക് തള്ളുക ആണെങ്കിൽ ഫുട്ബോൾ ക്ലബ് അടച്ചു പൂട്ടുക അല്ലാതെ വേറെ വഴി തങ്ങൾക്ക് ഉണ്ടാകില്ല എന്നും നെരോക പറഞ്ഞു. പണത്തിന്റെ കാര്യത്തിൽ തങ്ങൾ വലിയ സമ്പന്നരായിരിക്കില്ല എന്നാൽ ഫുട്ബോളിന്റെ കാര്യത്തിൽ സമ്പന്നരാണ് തങ്ങൾ എന്നും നെരോക പറഞ്ഞു. നേരത്തെ ഐലീഗിന്റെ അനിശ്ചിതാവസ്ഥയും എ ഐ എഫ് എഫിന്റെ നടപടികളും കാരണം ക്ലബ് അടച്ചു പൂട്ടേണ്ട അവസ്ഥയിലാണെന്ന് മിനേർവ പഞ്ചാബും പറഞ്ഞിരുന്നു.
ഐ ലീഗിലെ തരംതാഴ്ത്തിയാൽ ഇന്ത്യൻ ഫുട്ബോൾ പല ദയനീയ കാഴ്ചകൾക്കും സാക്ഷിയാകേണ്ടു വരും എന്നാണ് ഈ മുന്നറിയിപ്പുകൾ നൽകുന്ന സൂചന.