ട്രെയിനിങ് ഗ്രൗണ്ടിലും എല്ലാവരെയും ഞെട്ടിച്ച് നെരോക എഫ് സി

ഐലീഗിലെ ആദ്യ സീസണിൽ തന്നെ രണ്ടാം സ്ഥാനത്ത് എത്തി ഫുട്ബോൾ ആരാധകരെ ഞെട്ടിച്ച നെരോക്ക എഫ് സി ഇപ്പോൾ പുതിയ ട്രെയിനിങ് ഗ്രൗണ്ടിലൂടെ എല്ലാവരെ അത്ഭുതപ്പെടുത്തി ഇരിക്കുകയാണ്. ഇന്നലെയാണ് ഇംഫാൽ വെസ്റ്റിലെ നെരോകയുടെ പുതിയ ട്രെയിനിങ് ഗ്രൗണ്ട് ഉദ്ഘാടനം ചെയ്തത്. മനോഹരമായ കാഴ്ചകൾ ചുറ്റും ഉള്ളത് ട്രെയിനിങ് ഗ്രൗണ്ടിനെ കൂടുതൽ സുന്ദരമാക്കുന്നു.

ആരാധകരുടെ പ്രിയ ടീമായ നെരോകയുടെ ട്രെയിനിങ് കാണാൻ വരെ ഫുട്ബോൾ പ്രേമികൾ തടിച്ചുകൂടാറുണ്ട്. ഖുമാൻ ലമ്പക് സ്റ്റേഡിയത്തിൽ ആണ് നെരോക ഐ ലീഗ് മത്സരങ്ങൾ കളിക്കുന്നത്. മുപ്പതിനായിരത്തിന് അധികം കാണികളെ കൊള്ളുന്ന നെരോകയുടെ ഹോം ഗ്രൗണ്ട് ആയിരുന്നു ഐലീഗിൽ കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ ആരാധകർ എത്തിയ സ്റ്റേഡിയം.

Previous articleബുസ്കെറ്റ്സിനെയും മറികടക്കുന്ന താരം സ്പെയിനിൽ ഉണ്ടെന്ന് എൻറികെ
Next articleഡേവിഡ് ജെയിംസിനെ പ്രകീർത്തിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് താരം സഹൽ