ഗോവയിൽ നടക്കുന്ന അണ്ടർ 18 ഐ ലെഗ് പ്ലേ ഓഫ് റൗണ്ടിൽ എം എസ് പി മലപ്പുത്തിന് തങ്ങളുടെ രണ്ടാം ജയം. ഇന്ന് എഫ് സി മാംഗ്ലൂരിനെ ആണ് എം എസ് പി മലപ്പുറം പരാജയപ്പെടുത്തിയത്. എതിരില്ലാത്ത അഞ്ചു ഗോളുകൾക്കായിരുന്നു എം എസ് പിയുടെ വിജയം. ആദ്യ 42 മിനുട്ടുകളിൽ തന്നെ എം എസ് പി അഞ്ചു ഗോളുകളും നേടിയിരുന്നു.
ക്യാപ്റ്റൻ പ്രതാപിന്റെ ഇരട്ട ഗോളുകളാണ് എം എസ് പിക്ക് ഇന്നും ജയം എളുപ്പമാക്കിയത്. നേരത്തെ കഹാനിക്ക് എതിരെയും പ്രതാപ് ഇരട്ട ഗോളുകൾ നേടിയിരുന്നു. പ്രതാപിനെ കൂടാതെ അഥർവ്, ജിഷ്ണു, മുഹമ്മദ് അസീസ് എന്നിവരാണ് എം എസ് പിക്കായി ഗോളുകൾ നേടിയത്. ഈ ജയത്തോടെ എം എസ് പിക്ക് 6 പോയന്റായി
ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ജനുവരി 19ന് റിയൽ കാശ്മീരിനെ എം എസ് പി നേരിടും. ആ കളി ജയിച്ചാൽ മാത്രമെ എം എസ് പിക്ക് ഫൈനൽ റൗണ്ട് കടക്കാൻ ആവുകയുള്ളൂ. നേരത്തെ മിനേർവ പഞ്ചാബിനോട് എം എസ് പി പരാജയപ്പെട്ടിരുന്നു.