മൊഹമ്മദൻസ് ഒരു പുതിയ ഗോൾ കീപ്പറെയും ഗോൾ കീപ്പിംഗ് കോച്ചിനെയും സ്വന്തമാക്കി

Img 20210711 224001

മുഹമ്മദൻസ് ഒരു പുതിയ ഗോൾ കീപ്പറെ സൈൻ ചെയ്തു. മുൻ റിയൽ കശ്മീർ ഗോൾ കീപ്പർ മിഥുൻ സമന്തയാണ് മൊഹമ്മദൻസിൽ എത്തിയിരിക്കുന്നത്. താരം ക്ലബുമായി രണ്ടു വർഷത്തെ കരാർ ഒപ്പുവെച്ചു. മുമ്പ് ട്രാവു എഫ്‌ സിയുടെ ഗോൾ വല മിഥുൻ കാത്തിട്ടുണ്ട്.

ഈസ്റ്റ് ബംഗാൾ, പിയർ‌ലെസ്, ഹിന്ദുസ്ഥാൻ എസ്‌ സി തുടങ്ങിയ മുൻനിര ക്ലബ്ബുകൾക്കായും 29 കാരനായ മിഥുൻ മുമ്പ് കളിച്ചിട്ടുണ്ട്. ഇതുവരെ ഐ-ലീഗിൽ 23 മത്സരങ്ങൾ താരം കളിച്ചിട്ടുണ്ട്. ഒരു ഗോൾ കീപ്പർക്ക് ഒപ്പം ഒരു ഗോൾ കീപ്പിംഗ് കോച്ചിനെയും മൊഹമ്മദൻസ് സൈൻ ചെയ്തു. മുൻ ഗോകുലം കേരള ഗോൾ കീപ്പിംഗ് കോച്ചായ മിഹിർ ആണ് മൊഹമ്മദൻസിൽ എത്തിയിരിക്കുന്നത്.

35 വയസുള്ള മിഹിർ എ.എഫ്.സി ലെവൽ -3 ലൈസൻസ് ഉടമയാണ്. മുമ്പ് ഐ-ലീഗ് ഗോൾകീപ്പറായി ഡെംപോ എസ്‌ സി, വാസ്‌കോ, മൊഹമ്മദൻസ് എസ്‌ സി എന്നിവയ്ക്കായി കളിച്ചിട്ടുണ്ട്. ജംഷദ്‌പൂർ എഫ്‌സി (റിസർവ് ടീം), ചർച്ചിൽ ബ്രദേഴ്‌സ്, ഫത്തേ ഹൈദരാബാദ് എഫ്‌സി എന്നിവരെ മുമ്പ് പരിശീലിപ്പിച്ചിട്ടുണ്ട്.

Previous articleഒരേയൊരു ജ്യോക്കോവിച്ച്! ടെന്നീസിലെ ഒരേയൊരു ‘GOAT’! ഇരുപതാം ഗ്രാന്റ് സ്‌ലാം കിരീടം!
Next articleലൂക് ഷോ മാജിക്കിൽ ഇംഗ്ലണ്ട് മുന്നിൽ, യൂറോ കപ്പ് ഫൈനലിന്റെ ആദ്യ പകുതിയിൽ ഇറ്റലി പതറുന്നു