മൊഹമ്മദൻസ് ക്യാപ്റ്റൻ ക്ലബ് വിട്ടു

Img 20220701 134956

ഐ ലീഗ് ക്ലബായ മൊഹമ്മദൻസിന്റെ ക്യാപ്റ്റൻ ആയിരുന്ന നികോള സ്റ്റൊഹാനോവിച് ക്ലബ് വിട്ടു. ഇന്ന് മൊഹമ്മദൻസ് സ്റ്റൊഹാനോവിച് ക്ലബ് വിടുന്നതായി അറിയിച്ചു. കഴിഞ്ഞ സീസണിൽ ഐ ലീഗിൽ മൊഹമ്മദൻസിനായി 15 മത്സരങ്ങൾ സ്റ്റൊഹാനോവിച് കഴിച്ചിരുന്നു. 2 ഗോളുകളും താരം നേടിയിരുന്നു.

സ്റ്റൊഹാനോവിച് സെർബിയൻ താരമാണ്. പാർതിസൻ ബെൽഗ്രേറിൽ നിന്നാണ് താരം മൊഹമ്മദൻസിലേക്ക് എത്തിയത് . 2014-15 സീസണിൽ ഗ്രീസ് ലീഗിലെ മികച്ച യുവതാരമായി തിരഞ്ഞെടുക്കപ്പെട്ട താരമാണ് സ്റ്റൊഹാനോവിച്. സെർബിയയുടെ അണ്ടർ 15, അണ്ടർ 16, അണ്ടർ 18 ടീമുകളുടെ ഭാഗമായി കളിച്ചിട്ടുള്ള താരമാണ് സ്റ്റൊഹനോവിച്. ഇനി റൗണ്ട് ഗ്ലാസ് പഞ്ചാബിലേക്ക് ആകും താരം പോകുന്നത്‌