മൊഹമ്മദ് സലാഹ് ഗോകുലം എഫ് സി ജേഴ്സിയിൽ

ലെഫ്റ്റ് വിങ്ങ് ബാക്ക് മുഹമ്മദ് സലാഹ് വീണ്ടും ഗോകുലം കേരളയിൽ എത്തി. കഴിഞ്ഞ സീസണിൽ സാറ്റ് തിരൂരിലേക്ക് തിരികെ പോയിരുന്ന സലാ വീണ്ടും ഗോകുലത്തിലേക്ക് വരാൻ തീരുമാനിക്കുകയായിരു‌ന്നു. ഗോകുലത്തിന്റെ ആദ്യ ഐലീഗ് സീസണിൽ സലാ ടീമിനൊപ്പം ഉണ്ടായിരുന്നു. കേരള പ്രീമിയർ ലീഗിൽ അടക്കം മികച്ച പ്രകടനം കാഴ്ചവെക്കാനും സലായ്ക്ക് ആയിരുന്നു.

മുമ്പ് മണിപ്പൂർ സ്റ്റേറ്റ് ലീഗ് ടീമായ സഗോൽബന്ദ് യുണൈറ്റഡിലും സലാ കളിച്ചിരുന്നു. മണിപ്പൂർ സ്റ്റേറ്റ് ലീഗിൽ കളിക്കുന്ന ആദ്യ മലയാളി ആയിരുന്നു സലാഹ്. മണിപ്പൂരിലും താരം മികച്ച പ്രകടനമാണ് കാഴ്കവെച്ചത്. 24കാരനായ സലാഹ് മുമ്പ് ഡി എസ് കെ ശിവജിയൻസിനു വേണ്ടിയും ബൂട്ടുകെട്ടിയിട്ടുണ്ട്. ഇത്തവണ സന്തോഷ് ട്രോഫിയിൽ കേരളത്തിനൊപ്പവും സലാ ഉണ്ടായിരുന്നു.

Previous articleസുവാരസിന്റെ ഗോൾ ലൈൻ സേവിനും ഘാനയുടെ കണ്ണീരിനും ഇന്ന് ഒൻപത് വയസ്
Next articleകോപയിലെ‌ പെനാൽറ്റി പിഴച്ചു, കൊളംബിയൻ താരത്തിന് വധഭീഷണി