മിനേർവ പഞ്ചാബിന്റെ ടെക്നിക്കൽ ഡയറക്ടർ ആയി അയർലണ്ട് പരിശീലകൻ

Newsroom

ഐലീഗ് ചാമ്പ്യന്മാരായ മിനേർവ പഞ്ചാബിന്റെ ടെക്നിക്കൽ ഡയറക്ടർ ആയി അയർലണ്ടിൽ നിന്നുള്ള പരിശീലകൻ. മുൻ ഫുട്ബോൾ താരവും ഇപ്പോൾ പരിശീലകനായി കഴിവു തെളിയിച്ചിട്ടുള്ളതുമായ പോൾ മുൺസ്റ്ററാണ് മിനേർവയുടെ ടെക്നിക്കൽ ഡയറക്ടറായി ചുമതലയേറ്റിരിക്കുന്നത്. സ്വീഡിഷ് ക്ലബായ ഒറേബ്രോയുടെ യൂത്ത് ടീമുകളുടെ പരിശീലകനായിരുന്നു പോൾ.

ഒറേബ്രോയെ യൂത്ത് ലീഗ് ചാമ്പ്യന്മാരും ആക്കിയിട്ടുണ്ട്. മുമ്പ് ഫുട്ബോൾ താരമായും തിളങ്ങിയിട്ടുണ്ട് മുൺസ്റ്റർ. ലണ്ടൺ സിറ്റി, ലിൻഫീൽഡ് തുടങ്ങിയ ക്ലബുകൾക്കായി കളിച്ചിട്ടുണ്ട്. ടീമിലെ പ്രമുഖ താരങ്ങളെയും മുൻ പരിശീലകനെയും നഷ്ടപ്പെട്ട മിനേർവ വീണ്ടും ടീമിനെ ശക്തമാക്കുന്നതിന്റെ ഭാഗമായുള്ള നീക്കമാണ് പോളിന്റെ വരവ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial