പരിശീലകൻ മാറിയിട്ടും മാറ്റമില്ല, മിനേർവയോട് നാണം കെട്ട് ബഗാൻ

- Advertisement -

മോഹൻ ബഗാനെ കൊൽക്കത്തയിൽ ചെന്ന് തകർത്ത് മിനേർവ പഞ്ചാബ്. പുതിയ പരിശീലകൻ ടീമിന്റെ വിധി മാറ്റും എന്ന് പ്രതീക്ഷിച്ച് ഇറങ്ങിയ മോഹൻ ബഗാൻ ഒന്നിനെതിരെ രണ്ട് ഗോളിന്റെ പരാജയമാണ് ഏറ്റുവാങ്ങേണ്ടി വന്നത്. ജയത്തോടെ മിനേർവ ഐ ലീഗിന്റെ ഒന്നാം സ്ഥാനത്തേക്ക് കുതിക്കുകയും ചെയ്തു.

ഭൂട്ടാൻ സ്ട്രൈക്കർ ചെഞ്ചോ തന്നെയാണ് ഇത്തവണയും മിനേർവയുടെ തുറുപ്പ് ചീട്ടായത്. ആദ്യ പകുതിയിൽ ചെഞ്ചോ നേടിയ രണ്ടു ഗോളുകളാണ് ബഗാന്റെ വിധി എഴുതിയത്. 37ആം മിനുട്ടിൽ കളിയിലേക്ക് തിരിച്ചുവരാൻ പെനാൾട്ടിയിലൂടെ ബഗാന് ഒരവസരം കിട്ടിയിരുന്നു എങ്കിലും ക്രോമയ്ക്ക് പെനാൾട്ടി വലയിൽ എത്തിക്കാൻ ആയില്ല.

കളിയുടെ അവസാന നിമിഷമാണ് ബഗാൻ ഗോൾ കണ്ടെത്തിയത്. കിംഗ്സ് ലീയാണ് ബഗാന്റെ ഗോൾ നേടിയത്. 9 കളികളിൽ നിന്ന് 13 പോയന്റുള്ള ബഗാൻ ഇപ്പോൾ അഞ്ചാം സ്ഥാനത്താണ്. 8 കളികളിൽ നിന്ന് 19 പോയന്റാണ് ഒന്നാമതുള്ള മിനേർവയ്ക്ക് ഉള്ളത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement