ഐ ലീഗിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ ശ്രീനിധി ഡെക്കാന് പരാജയം. ഇന്ന് നെരോകയാണ് ശ്രീനിധിയെ പരാജയപ്പെടുത്തിയത്. ആവേശകരമായ മത്സരത്തിൽ 3-2 എന്ന സ്കോറിനായിരുന്നു വിജയം. സ്പാനിഷ് സ്ട്രൈക്കർ സെർജിയോ മെൻഡിഗുചിയയുടെ ഹാട്രിക്കാണ് കളിയിൽ നിർണായകമായത്. 16ആം മിനുട്ടിൽ ഒരു ഫ്രീകിക്കിൽ നിന്നായിരുന്നു സെർജിയോയുടെ ആദ്യ ഗോൾ. 22ആം മിനുട്ടിൽ മറ്റൊരു ഫ്രീകിക്കിൽ നിന്ന് ഒരു ഹെഡറിലൂടെ മെൻഡിഗുചി തന്റെ രണ്ടാം ഗോളും നേടി.
41ആം മിനുട്ടിൽ ഗിരിക് കോസ്ലയിലൂടെ ശ്രീനിധി ഒരു ഗോൾ മടക്കി. രണ്ടാം പകുതിയിൽ ബോക്സിന് പുറത്ത് നിന്ന് ഒരു ചിപ്പിലൂടെ മെൻഡിഗുചിയ തന്റെ ഹാട്രിക്ക് കണ്ടെത്തി. 59ആം മിനുട്ടിൽ ചുങുഗയിലൂടെ ശ്രീനിധി രണ്ടാം ഗോൾ നേടി എങ്കിലും പരാജയം ഒഴിവാക്കാൻ ആയില്ല.