ഐലീഗ് അവാർഡുകൾ വാരിക്കൂട്ടി പെഡ്രോ മാൻസി

ഈ സീസണിലെ ഐ ലീഗ് കിരീടം ചെന്നൈ സിറ്റിക്ക് സമ്മാനിച്ചു. ഇന്നലെ നടന്ന ചടങ്ങിലാണ് ചാമ്പ്യന്മാർക്ക് കിരീടം സമ്മാനിച്ചത്. കിരീടത്തിനൊപ്പം മറ്റ് ഐ ലീഗ് അവാർഡുകളും പ്രഖ്യാപിച്ചു. ചെന്നൈ സിറ്റി താരം പെഡ്രോ മാൻസിക്ക് ലീലഗിലെ മികച്ച താരത്തിനുള്ള ഹീറോ ഓഫ് ദി ലീഗ് അവാർഡ് ലഭിച്ചു. ചെന്നൈ സിറ്റിക്കായി ഗോളടിച്ചു കൂട്ടിയ മാൻസി തന്നെ ആയിരുന്നു ലീഗിലെ ടോപ് സ്കോററും. മാൻസിയും ചർച്ചിൽ ബ്രദേഴ്സ് താരം പ്ലാസയും ടോപ് സ്കോറർക്കുള്ള പുരസ്കാരം പങ്കിട്ടെടുത്തു. ബെസ്റ്റ് ഫോർവേഡിനുള്ള അവാർഡും മാൻസിക്കാണ് ലഭിച്ചത്.

ഐ ലീഗിലെ മികച്ച മിഡ്ഫീൽഡറായി ചെന്നൈ സിറ്റിയുടെ നെസ്റ്റർ തിരഞ്ഞെടുക്കപ്പെട്ടു. ചെന്നൈയുടെ തന്നെ എൽസാവ മികച്ച ഡിഫൻഡറും ആയി. റിയൽ കാശ്മീരിന്റെ ഗോൾകീപ്പർ ബിലാൽ ആണ് മികച്ച ഗോൾ കീപ്പർ‌.

മികച്ച ഗോൾകീപ്പർ : ബിലാൽ ഖാൻ (റിയൽ കാശ്മീർ)

ജർണയിൽ സിംഗ് അവാർഡ് (മികച്ച ഡിഫൻഡർ) ; എൽസാവ (ചെന്നൈ സിറ്റി)

മികച്ച മിഡ്ഫീൽഡർ : നെസ്റ്റർ (ചെന്നൈ സിറ്റി)

ടോപ്പ് സ്കൊറർ: മാൻസി & പ്ലാസ (ചെന്നൈ സിറ്റി/ചർച്ചിൽ ബ്രദേഴ്സ്)

മികച്ച പരിശീലകൻ: അക്ബർ നവാസ് (ചെന്നൈ സിറ്റി)

മികച്ച മാച്ച് ഓർഗനൈസർ: ഈസ്റ്റ് ബംഗാൾ

ഫെയർ പ്ലേ : ഷില്ലോങ് ലജോങ്

Previous articleകേരള പ്രീമിയർ ലീഗിൽ നിന്ന് എസ് ബി ഐയും പിന്മാറി, ലീഗ് തകരുന്നു!!
Next articleഐഎസ്എല്‍ വിജയത്തിനു ശേഷം ആശംസകളുമായി ഛേത്രി ആര്‍സിബി ക്യാമ്പിലെത്തി