ലുക്മാന്റെ ഹാട്രിക്ക്, ഏഴു ഗോൾ ത്രില്ലറിൽ റിയൽ കാശ്മീരിനു വിജയം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഐ ലീഗിലെ മികച്ച ഫോം റിയൽ കാശ്മീർ തുടരുകയാണ്‌. ഇന്ന് നെറോകയെ നേരിട്ട റിയൽ കാശ്മീർ ഗോൾ മഴക്ക് ഒടുവിൽ വിജയം സ്വന്തമാക്കി. ഏഴു ഗോൾ പിറന്ന മത്സരത്തിൽ 4-3 എന്ന സ്കോറിനായിരുന്നു കാശ്മീരിന്റെ വിജയം. ലുക്മാന്റെ ഹാട്രിക്കാണ് അവരിടെ വിജയത്തിൽ പ്രധാന പങ്കുവഹിച്ചത്. മത്സരത്തിന്റെ 9ആം മിനുട്ടിൽ തന്നെ ഗോൾ വേട്ട തുടരാൻ ലുക്മാനായി. ഒരു ഹെഡറിലൂടെ ആയിരുന്നു ലിക്മാൻ ഗോൾ.

24ആം മിനുട്ടിൽ ഒരു പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ച് ലുക്മാൻ സ്കോർ 2-0 എന്നാക്കി. ഇതിനു ശേഷമാണ് നെറോക പ്രതികരിക്കാൻ തുടങ്ങിയത്. 29 മിനുട്ടിൽ കിയതമ്പ ഒരു ഗോൾ നെരോകയ്ക്ക് വേണ്ടി മടക്കി. പിന്നാലെ റോബേർട്സണിലൂടെ കാശ്മീരിന്റെ മൂന്നാം ഗോൾ വന്നു. 35 മിനുട്ടിൽ സ്കോർ 3-1. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടു മുമ്പ് ലുങ്ഡിം നെരോകയുടെ രണ്ടാം ഗോൾ നേടി.

ആദ്യ പകുതി 3-2 എന്ന രീതിയിൽ അവസാനിച്ചു. 57ആം മിനുട്ടിൽ സിങ്സിറ്റ് നെരോകയ്ക്ക് മൂന്നാം ഗോൾ നൽകി. അങ്ങനെ സ്കോർ 3-3 എന്നായി. പക്ഷെ ലുക്മാൻ ഒരിക്കൽ കൂടെ നെരോകയുടെ വില്ലനായി എത്തി. 62ആം മിനുട്ടിലെ ഹാട്രിക്ക് തികച്ച ലുക്മാന്റെ ഗോൾ കളിയിലെ വിജയ ഗോളായി മാറി. ഈ വിജയം കാശ്മീരിനെ 13 പോയിന്റുമായി രണ്ടാം സ്ഥാനത്ത് എത്തിച്ചു.