വീണ്ടും ജോബി ജസ്റ്റിൻ, റിയൽ കശ്മീർ ഐ ലീഗിന്റെ തലപ്പത്ത്

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

മലയാളി താരം ജോബി ജസ്റ്റിൻ ഗോൾ നേടിയെങ്കിലും ശക്തരായ ഈസ്റ്റ് ബംഗാളിനെ സമനിലയിൽ പിടിച്ച് റയൽ കാശ്മീർ ഐ ലീഗിൽ ഒന്നാം സ്ഥാനത്തെത്തി. 10 മത്സരങ്ങളിൽ നിന്ന് 18 പോയിന്റ് സ്വന്തമാക്കിയാണ് റയൽ കാശ്മീർ ഒന്നാം സ്ഥാനത്തെത്തിയത്. ഈ കൊല്ലം ഐ ലീഗിലെത്തിയ റിയൽ കാശ്മീർ ആദ്യമായിട്ടാണ് ലീഗിൽ ഒന്നാം സ്ഥാനത്തെത്തുന്നത്. രണ്ടാം സ്ഥാനത്തുള്ള ചെന്നൈ സിറ്റിക്ക് 9 മത്സരങ്ങളിൽ 18 പോയിന്റ് ഉണ്ടെങ്കിലും ഗോൾ വ്യത്യാസത്തിന്റെ അടിസ്ഥാനത്തിൽ റിയൽ കാശ്മീർ ഒന്നാം സ്ഥാനത്ത് എത്തുകയായിരുന്നു.

ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയുടെ തുടക്കത്തിൽ ലാൽറം ചുല്ലോവയുടെ സെൽഫ് ഗോളിൽ റയൽ കാശ്മീർ മുൻപിലെത്തി. എന്നാൽ കളിയുടെ 57ആം മിനുട്ടിൽ ജോബി ജസ്റ്റിൻ ഈസ്റ്റ് ബംഗാളിന് സമനില നേടികൊടുക്കുകയായിരുന്നു. 9 മത്സരങ്ങളിൽ നിന്ന് 16 പോയിന്റുമായി ഈസ്റ്റ് ബംഗാൾ ലീഗിൽ നാലാം സ്ഥാനത്താണ്. ലീഗിൽ ഒന്നാം സ്ഥാനത്ത് എത്താനുള്ള സുവർണാവസരമാണ് ഇന്നത്തെ സമനിലയോടെ ഈസ്റ്റ് ബംഗാളിന് നഷ്ടമായത്.