ഇർഷാദിന്റെ മിനേർവ യാത്രയ്ക്ക് ആശംസകൾ അർപ്പിച്ച് ഗോകുലം എഫ് സി

Newsroom

ഗോകുലം എഫ് സിയുടെ താരമായിരുന്ന മുഹമ്മദ് ഇർഷാദിന്റെ പുതിയ ക്ലബിലേക്ക് ഉള്ള യാത്രയ്ക്ക് ഗോകുലം ആശംസ അറിയിച്ചു. ഐ-ലീഗിലെ നിലവിലെ ചാമ്പ്യന്മാരായ മിനേർവ പഞ്ചാബ് ആണ് ഇർഷാദിനെ സ്വന്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ സീസണിൽ മിക്ക മത്സരങ്ങളിലും ഗോകുലം എഫ്.സിയെ നയിച്ച താരമായിരുന്നു ഇർഷാദ്‌. ഇർഷാദിന്റെ ടീമിനായുള്ള പ്രകടനത്തിന് ഗോകുലം ട്വിറ്റർ ഹാൻഡിലിലൂടെ ഔദ്യോഗികമായി നന്ദി രേഖപ്പെടുത്തി.

ഇർഷാദിന്റെ ഭാവി യാത്രയ്ക്ക് എല്ലാ ആശംസകളും നേരുന്നതായും ക്ലബ് പറഞ്ഞു. തിരൂർ സാറ്റ്‌ അക്കാഡമിയിലൂടെ വളർന്നു വന്ന ഇർഷാദ് അവസാന സീസണുകളിൽ ഗോകുലത്തിന്റെ പ്രധാന ഭാഗമായിരുന്നു. മിനേർവ മികച്ച ഓഫർ നൽകിയാണ് കേരത്തിന്റെ സ്വന്തം ടാലന്റ് ആയ ഇർഷാദിനെ സ്വന്തമാക്കിയത്.