ഇന്ത്യൻ ആരോസിനെ സ്പോൺസർ ചെയ്ത് ഒഡീഷ ഫുട്ബോൾ അസോസിയേഷൻ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഐ ലീഗിൽ എ ഐ എഫ് എഫ് ഇറക്കുന്ന യുവ ടീമായ ഇന്ത്യൻ ആരോസിനെ ഇത്തവണ ഒഡീഷ ഫുട്ബോൾ അസോസിയേഷൻ സ്പോൺസർ ചെയ്യും. ഇതിനായി എ ഐ എഫ് എഫും ഒഡീഷ എഫ് എയു തമ്മിൽ കരാറിൽ എത്തി. ഇതാദ്യമായാണ് ഒരു സംസ്ഥാന ഫുട്ബോൾ അസോസിയേഷൻ ഒരു ദേശീയ ടീമിന്റെ സ്പോൺസർ ആകുന്നത്. 5 കോടിയോളം രൂപയാണ് സ്പോൺസർഷിപ്പ് തുക.

ഇന്ത്യൻ അരോസിനൊപ്പം ഇന്ത്യൻ അണ്ടർ 15 ടീമിനേയും ഒഡീഷ എഫ് എ സ്പോൺസർ ചെയ്യും. അണ്ടർ 15 ടീമുകളുടെ ഗോവയിലെ ട്രെയിനിങ് ക്യാമ്പുകൾ ഒഡീഷയിലേക്ക് മാറ്റും. മികച്ച സൗകര്യങ്ങൾ ആണ് ആരോസിനായി ഒഡീഷ വാഗ്ദാനം ചെയ്തിരിക്കുന്നത്.

ഭുവനേശ്വരിൽ ആകും ആരോസ് ഹോം മത്സരങ്ങൾ കളിക്കുക. ഭുവനേശ്വരിൽ ഹോക്കി മത്സരങ്ങൾ നടക്കുന്നതിനാൽ മൂന്ന് മത്സരങ്ങൾക്ക് മാത്രം കട്ടക്കിലെ ബരാബതി സ്റ്റേഡിയം വേദിയാകും.