ഐ ലീഗ് കളിക്കാർ നിർബന്ധമായും വാക്സിൻ എടുക്കണം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഐ ലീഗ് സീസൺ ആരംഭിക്കുന്നതിന് മുമ്പ് ഐ ലീഗിൽ കളിക്കുന്ന താരങ്ങൾ ഒക്കെ രണ്ട് വാക്സിനുകൾ എടുത്തിരിക്കണം എന്ന് എ ഐ എഫ് എഫ് അറിയിച്ചു. 18 വയസ്സിനു താഴെ ഉള്ള താരങ്ങൾക്ക് ഗവണ്മെന്റ് വാക്സിൻ നൽകാത്തതിനാൽ അവർക്ക് ഇളവുണ്ട്. അടുത്തിടെ കൊറോണ വന്ന് മാറിയവർക്കും വാക്സിൻ ഇല്ലായെങ്കിൽ പ്രശ്നമില്ല. വാക്സിൻ എടുക്കാത്തവരെ 3 ദിവസത്തെ ഇടവേളയിൽ ടെസ്റ്റിനു വിധേയമാക്കും എന്നും എ ഐ എഫ് എഫ് പറഞ്ഞു.

ഡിസംബർ മുതൽ കൊൽക്കത്തയിൽ വെച്ചാണ് ഇത്തവണ ഐ ലീഗ് നടക്കുന്നത്. കളിക്കാരും ഒഫീഷ്യൽസും അഞ്ചു ദിവസത്തിന് മുമ്പ് കൊൽക്കത്തയിൽ എത്തി ക്വാരന്റൈ ചെയ്യണം. കൊറോണ പോസിറ്റീവ് ആയവർക്ക് 10 ദിവസത്തോളം ഐസൊലേഷനും വേണ്ടി വരും.