ഐലീഗ് കിരീട പോരാട്ടത്തിന്റെ അവസാന ദിവസം നടക്കുന്ന നിർണായ മത്സരങ്ങൾ രണ്ട് തത്സമയം കാണാം. സ്റ്റാർ സ്പോർട്സ് രണ്ട് മത്സരങ്ങളും ടെലികാസ്റ്റ് ചെയ്യും എന്ന് അറിയിച്ചു. ഇപ്പോഴും കിരീട സാധ്യതയുള്ള ഈസ്റ്റ് ബംഗാളിന്റെയും ചെന്നൈ സിറ്റിയുടെയും മത്സരങ്ങളാണ് മാർച്ച് 9ന് ഒരേ സമയം തത്സമയം ടെലിക്കാസ്റ്റ് ചെയ്യുക. ഈ സീസണിൽ പല മത്സരങ്ങളും സ്റ്റാർ സ്പോർട്സ് ടെലിക്കാസ് ചെയ്യാത്തതിനാൽ വൻ പ്രതിഷേധങ്ങൾ നേരത്തെ ഉയർന്നിരുന്നു.
മാർച്ച് ഒമ്പതിന് കോയമ്പത്തൂരിൽ വെച്ച് നടക്കുന്ന മത്സരത്തിൽ ചെന്നൈ സിറ്റി മിനേർവ പഞ്ചാബിനെയും, കോഴിക്കോട് വെച്ച് നടക്കുന്ന മത്സരത്തിൽ ഈസ്റ്റ് ബംഗാൾ ഗോകുലം കേരള എഫ് സിയേയും ആണ് നേരിടുന്നത്. രണ്ട് മത്സരങ്ങളും വൈകിട്ട് 5 മണിക്കാണ് നടക്കുക. ഈസ്റ്റ് ബംഗാളിന്റെ മത്സരം സ്റ്റാർ സ്പോർട്സ് 1ഉം, ചെന്നൈ സിറ്റിയുടെ മത്സരം സ്റ്റാർ സ്പോർട്സ് 3ഉം ടെലിക്കാസ്റ്റ് ചെയ്യും.
ലീഗിൽ ഇപ്പോൾ 40 പോയന്റുമായി ചെന്നൈ സിറ്റി ഒന്നാമതും, 39 പോയന്റുമായി ഈസ്റ്റ് ബംഗാൾ രണ്ടാമതുമാണ്.