ഐ ലീഗ് പുതിയ സീസൺ നവംബർ 16 മുതൽ

ഈ വർഷത്തെ ഐ ലീഗ് സീസൺ എന്ന് ആരംഭിക്കും എന്ന് അവസാനം തീരുമാനമായി. ഇത്തവണ നവംബർ 16 മുതൽ ആയിരിക്കും ഐലീഗ് ആരംഭിക്കുക എന്ന് എ ഐ എഫ് എഫ് അറിയിച്ചു. ഫിക്സ്ചറുകൾ ഇനിയും പുറത്തു വന്നില്ല എങ്കിലും തുടങ്ങുന്ന തീയതി എങ്കിലും അറിയാൻ കഴിഞ്ഞ ആശ്വാസത്തിലാണ് ഐ ലീഗ് ക്ലബുകൾ. ഫിക്സ്ചർ ഒരാഴ്ചക്കകം പുറത്തു വന്നേക്കും.

11 ടീമുകൾ ആണ് ഇത്തവണയും ഐ ലീഗിൽ ഉണ്ടാവും. ഇത്ര ടീമുകൾ ഉണ്ടാവുന്ന അവസാന ഐലീഗ് സീസൺ ആകാം ഇത്. അടുത്ത വർഷം ഈ 11 ഐലീഗ് ക്ലബുകളിൽ രണ്ട് ക്ലബുകൾക്ക് ഐ എസ് എല്ലിൽ ചേരാം എന്ന് എ ഐ എഫ് എഫ് അറിയിച്ചിട്ടുണ്ട്. അതുകൊണ്ട് ഐ എസ് എല്ലിനേക്കാൾ ക്ലബുകൾ ഐ ലീഗ് കളിക്കുന്ന അവസാന സീസൺ ആകും ഇത്.

ട്രാവു ആണ് ഇത്തവണ പുതുതായി പ്രൊമോഷൻ നേടി ഐലീഗിൽ എത്തിയത്. കഴിഞ്ഞ തവണ അവസാനം ഫിനിഷ് ചെയ്ത ഷില്ലോങ് ലീഗിൽ നിന്ന് റിലഗേറ്റഡ് ആയി. കേരളത്തിന്റെ അഭിമാനമാകാൻ ആകുമെന്ന പ്രതീക്ഷയിൽ ഗോകുലം കേരള എഫ് സി ഇത്തവണയും ഐലീഗിന് ഇറങ്ങുന്നുണ്ട്.