ഐ ലീഗിൽ ഈ സീസണിൽ ഇന്റർനാഷണൽ ബ്രേക്കുകൾ ഉണ്ടാകില്ല. രാജ്യാന്തര മത്സരങ്ങൾ നടക്കുന്ന ആഴ്ചകളിൽ ഇടവേളകൾ എടുക്കേണ്ട കാര്യമില്ല എന്നാണ് ഐലീഗ് കമ്മിറ്റിയുടെ തീരുമാനം. ഇന്ത്യയുടെ മത്സരങ്ങൾക്കായി മൂന്ന് ഇടവേളകൾ ഇടാൻ ഐ എസ് എൽ തീരുമാനിച്ചിരുന്നു. എന്നാൽ അത് ഐലീഗിന് ആവശ്യമില്ല എന്നാണ് കമ്മിറ്റിയുടെ തീരുമാനം.
ഐലീഗിൽ നിന്ന് ദേശീയ ടീമിൽ എത്തുന്നവരുടെ എണ്ണം വളരെ കുറവാണ് എന്നതും ഐലീഗ് അധികൃതർ ചൂണ്ടി കാട്ടുന്നു. കോൺസ്റ്റന്റൈന്റെ അവസാന ഇന്ത്യൻ ടീമിൽ വെറും രണ്ട് ഐലീഗ് താരങ്ങളെ ഉണ്ടായിരുന്നുള്ളൂ. ആ താരങ്ങളും ഐ എസ് എല്ലിലേക്ക് പോകാൻ സാധ്യത ഉണ്ട് എന്നിരിക്കെ ഇടവേളകളുടെ ആവശ്യമില്ല എന്നാണ് ഐലീഗ് തീരുമാനം.
ഒക്ടോബർ ആദ്യ വാരമാകും ഐലീഗ് പുതിയ സീസൺ ആരംഭിക്കുക.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial