ഐലീഗ് തന്നെ ലക്ഷ്യം, പുതിയ പരിശീലകനെ നിയമിച്ച് മൊഹമ്മദൻസ്

Newsroom

ഇന്ത്യൻ ദേശീയ ലീഗ് ചരിത്രത്തിൽ ഏറ്റവും പ്രായം കുറഞ്ഞ പരിശീലകനെന്ന റെക്കോർഡിട്ട യാൻ ലോ ഇനി മൊഹമ്മദൻസിന്റെ പരിശീലകൻ. സെക്കൻഡ് ഡിവിഷൻ ഐലീഗിന് ഇറങ്ങുന്നതിന് മുന്നോടിയായാണ് യാൻ ലോയെ മൊഹമ്മദൻസ് പരിശീലകനായി എത്തിച്ചത്‌‌. സെക്കൻഡ് ഡിവിഷൻ ജയിച്ച് ഐ ലീഗിലേക്ക് പ്രവേശനം നേടണം എന്ന് തന്നെയാണ് മൊഹമ്മദൻസ് ആഗ്രഹിക്കുന്നത്‌‌.

26കാരൻ മാത്രമായ യാൻ ലോ കഴിഞ്ഞ സീസണിൽ മിനേർവ പഞ്ചാബിന്റെ മുഖ്യ പരിശീലകനായി ചുമതലയേറ്റായിരുന്നു ഐലീഗിൽ ചരിത്രം കുറിച്ചത്. 25ആം വയസ്സിൽ തന്നെ എ എഫ് സി എ ലൈസൻ സ്വന്തമാക്കിയപ്പോൾ എ ലൈസൻസ് സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ആളായും യാൻ ലോ മാറിയിരുന്നു. മൊഹമ്മദൻസിനൊപ്പം ഒപ്പം വലിയ നേട്ടങ്ങളിൽ എത്താൻ ആകുമെന്നാണ് പ്രതീക്ഷയെന്ന് യാൻ ലോ പറഞ്ഞു.