ഈ വർഷത്തെ ഐ ലീഗ് സീസൺ തുടങ്ങാൻ വൈകും. ജനുവരി ആകും ഐ ലീഗ് തുടങ്ങാൻ എന്നാണ് ദേശീയ മാധ്യമങ്ങൾ ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നത്. ജനുവരി 7ന് ഐ ലീഗ് തുടങ്ങാൻ ആണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. ടീമുകൾ ഒക്കെ ഡിസംബർ തുടക്കത്തിൽ കൊൽക്കത്തയി എത്തി പ്രീസീസൺ ആരംഭിക്കും.കൊറോണ കാരണം ഉണ്ടായ പുതിയ സാഹചര്യം കണക്കിലെടുത്ത് ഐ ലീഗിലെ മത്സര രീതികൾ ഒക്കെ മാറ്റാൻ എ ഐ എഫ് എഫ് തീരുമാനിച്ചിരുന്നു.
ലീഗിൽ ഇത്തവണ രണ്ട് തവണ ഇത്തവണ ടീമുകൾ ഏറ്റുമുട്ടില്ല. പകരം ഒരോ ടീമുകളും ഒരോ തവണ മാത്രമേ പരസ്പരം ഏറ്റുമുട്ടുകയുള്ളൂ. ആദ്യ ആറു സ്ഥാനങ്ങൾ എത്തുന്നവർ കിരീടത്തിനു വേണ്ടി പ്ലേ ഓഫ് രീതിയിൽ വീണ്ടും ഏറ്റു മുട്ടും. അവസാന അഞ്ചു സ്ഥാനങ്ങളിൽ എത്തുന്നവർ റിലഗേഷൻ ഒഴിവാക്കാനുള്ള പ്ലേ ഓഫ് പോരാട്ടത്തിനും ഇറങ്ങും. കൊൽക്കത്തൻ ഇതിഹാസ ക്ലബുകളായ മോഹൻ ബഗാനും ഈസ്റ്റ് ബംഗാളും ഇല്ലാത്ത ആദ്യ ഐ ലീഗ് ആകും ഇത്തവണത്തേത്. അവർക്ക് പകരമായി മൊഹമ്മദൻസും സുദേവ ക്ലബും ഇത്തവണ ഐലീഗിൽ കളിക്കും.