ഐ ലീഗ് ചാമ്പ്യന്മാർ പരിശീലനം ആരംഭിച്ചു

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കോഴിക്കോട്, ഓഗസ്റ്റ് 2: ഗോകുലം കേരള എഫ് സി 2021-22 സീസണിനു വേണ്ടിയുള്ള മുന്നൊരുക്കം ഇ എം എസ് കോര്പറേഷന് സ്റ്റേഡിയത്തിൽ ആരംഭിച്ചു. നിലവിലെ ഐ ലീഗ്, ഡ്യൂറൻഡ് കപ്പ് ചാമ്പ്യന്മാരാണ് ഗോകുലം കേരള എഫ് സി.

ഈ ടൂർണമെന്റുകൾ കൂടാതെ, എ എഫ് സി കപ്പ് കൂടി ഗോകുലത്തിന്റെ പുരുഷ ടീം ഈ സീസണിൽ കളിക്കും. കഴിഞ്ഞ വർഷത്തെ ഗോകുലത്തിന്റെ മുഖ്യ പരിശീലകനായ ഇറ്റലിക്കാരൻ വിൻസെൻസോ ആൽബർട്ടോ അന്നീസ്‌ നേതൃത്വത്തിലാണ് ക്യാമ്പ് തുടങ്ങിയത്.

26 കളിക്കാരുമായിട്ടാണ് ഗോകുലം പ്രീ സീസൺ പരിശീലന ക്യാമ്പ് തുടങ്ങിയത്. ഐ ലീഗ് നേടിയ ടീമിൽ നിന്നും 13 കളിക്കാരാണ് ഈ വര്ഷം ഗോകുലത്തിനോടപ്പം തുടരുന്നത്. ഇവരെ കൂടാതെ 8 പുതിയ കളിക്കാരും റിസേർവ് ടീമിൽ നിന്നുമുള്ള 8 കളിക്കാരും പരിശീലന ക്യാമ്പിൽ ഉണ്ട്.

ഇവരെ കൂടാതെ നാലു വിദേശ താരങ്ങളും ക്യാമ്പിൽ താമസിയാതെ ചേരും.

സെപ്തംബര് മധ്യത്തോടെ ഡ്യൂറൻഡ് കപ്പ് നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഐ ലീഗ് ഡിസംബർ അവസാനത്തോടെ തുടങ്ങുമെന്നാണ് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ അറിയിച്ചത്. രണ്ടു ടൂർണമെന്റുകളും കൊൽക്കത്തയിൽ വെച്ചിട്ടാണ് നടക്കുന്നത്.