ചരിത്രത്തിൽ ആദ്യമായി കാശ്മീരിൽ നടന്ന ഐലീഗ് പോരാട്ടം സമനിലയിൽ അവസാനിച്ചു. ഇന്ന് ചർച്ചിൽ ബ്രദേഴ്സിനെ ആണ് സ്വന്തം സ്റ്റേഡിയത്തിൽ റിയൽ കാശ്മീർ നേരിട്ടത്. മത്സരം ഗോൾരഹിത സമനിലയിൽ ആണ് അവസാനിച്ചത്. കളിയിൽ പകുതി സമയവും പത്തുപേരുമായി കളിച്ച ചർച്ചിൽ ബ്രദേഴ്സ് അവരുടെ പ്രധിരോധത്തിന്റെ മികവു കൊണ്ട് മാത്രം സമനില നേടുകയായിരുന്നു.
കളിയുടെ 45ആം മിനുട്ടിൽ കിതൻ ആണ് ചർച്ചിൽ നിരയിൽ നിന്ന് ചുവപ്പും കണ്ട് പുറത്തു പോയത്. ചുവപ്പ് കാർഡ് പിറക്കുന്നത് വരെ തുല്യ പോരാട്ടമായിരുന്നു നടന്നത്. രണ്ടാം പകുതിയിൽ തുടരെ തുടരെ റിയൽ കാശ്മീർ അക്രമിച്ചു എങ്കിലും ഫലമുണ്ടായില്ല. രണ്ട് മത്സരങ്ങൾ കഴിഞ്ഞപ്പോൾ നാലു പോയന്റാണ് റിയൽ കാശ്മീരിന് ഉള്ളത്. മൂന്ന് മത്സരങ്ങളിൽ നിന്ന് മൂന്ന് സമനിലയാണ് ചർച്ചിലിന്റെ സമ്പാദ്യം.