ഐലീഗിൽ ഈ വരുന്ന സീസണിൽ തന്നെ വിദേശ താരങ്ങളുടെ എണ്ണം കുറയ്ക്കും.3+1 ഒന്ന് എന്ന ഏഷ്യൻ നിയമം ഇനി ഐലീഗിൽ നിർബന്ധമായിരിക്കും. ആകെ അഞ്ചു വിദേശ താരങ്ങളെ മാത്രമെ ഒരു ക്ലബിന് സൈൻ ചെയ്യാൻ സാധിക്കുകയുള്ളൂ. ഈ 5 വിദേശ താരങ്ങളിൽ ഒന്ന് ഏഷ്യൻ താരമാവുകയും വേണം. ആദ്യ ഇലവനിൽ നാല് വിദേശ താരങ്ങൾക്ക് മാത്രമെ കളിക്കാനും കഴിയു.
ഐ എസ് എല്ലിലും ഐ ലീഗിലും
വിദേശ താരങ്ങളുടെ എണ്ണം കുറയ്ക്കാൻ വേണ്ടിയുള്ള ഔദ്യോഗിക നീക്കങ്ങൾ നടത്തിയിരുന്നു എങ്കിലും ക്ലബുകളുടെ പ്രതിഷേധങ്ങൾ കാരണമാണ് ഐ എസ് എല്ലിൽ വരുന്ന സീസണിൽ ഈ നിയമം വേണ്ട എന്ന് തീരുമാനിച്ചത്. 2021-22 സീസണിൽ ആകും ഐ എസ് എല്ലിൽ ഈ നിയമം വരിക. ഏഷ്യൻ ടൂർണമെന്റുകള നിലവിലുള്ള നിയമം ഇന്ത്യയിലും കൊണ്ടു വരാൻ ആണ് എ ഐ എഫ് എഫ് ശ്രമിക്കുന്നത്.