തകർപ്പൻ വീഡിയോയുമായി ഗോകുലത്തിന്റെ തീം സോംഗ് എത്തി

- Advertisement -

ഈ സീസണുള്ള പ്രൊമോ വീഡിയോ ഗോകുലം കേരള എഫ് സി ഇന്നലെ പുറത്തിറക്കി. ഗോകുലത്തിന്റെ തീം സോംഗാണ് ഗംഭീര വിഷ്വൽസുമായി ഇന്നലെ പുറത്തിറക്കിയത്. മലയാള സിനിമാ താരം ദുൽഖർ സൽമാനാണ് ഫേസ് ബുക്കിലൂടെ ഈ വീഡിയോ ആദ്യമായി പ്രകാശനം ചെയ്തത്. പ്രമുഖ സംഗീത ബാൻഡ് ആയ തൈക്കുഡം ബ്രിഡ്ജ് ആണ് ഗോകുകത്തിന്റെ തീം സോംഗ് ഒരുക്കിയത്.

സീസണ് ആരംഭിക്കുന്നതിന് മുമ്പായി ഒക്ടോബർ 20ന് കോഴിക്കോട് വെച്ച് തൈക്കുഡം ബ്രിഡ്ജ് ഈ സോംഗ് ഗോകുലത്തിന്റെ ആരാധകർക്കായി സമർപ്പിച്ചിരുന്നു. ഈ തീം സോംഗിന്റെ വീഡിയോയിൽ ഗോകുലം കേരള എഫ് സിയുടെ താരങ്ങളും ഉടമസ്ഥനായ ഗോകുലം ഗോപാലനും ഒക്കെ എത്തുന്നുണ്ട്.

Advertisement