ഗോകുലത്തിന്റെ പുതിയ കിടിലൻ ജേഴ്സി എത്തി

- Advertisement -

ഗോകുലം കേരള എഫ് സിയുടെ 2018-19 സീസണായുള്ള ജേഴ്സി പ്രകാശനം ചെയ്തു. ഇന്ന് കോഴിക്കോട് നടന്ന വാർത്ത സമ്മേളനത്തിൽ ആയിരുന്നു ഗോകുലം ജേഴ്സി പ്രകാശനം നടത്തിയത്. കഴിഞ്ഞ വർഷത്തെ ജേഴ്സിയിൽ നിന്ന് വലിയ മാറ്റവുമായാണ് പുതിയ കിറ്റ് എത്തുന്നത്. ഗോകുലത്തിന്റെ ടീം ലോഗോയുടെ നിറത്തിന് സാമ്യമുള്ളതാണ് ഹോം കിറ്റ്.

കിറ്റിൽ ഇന്ത്യൻ ഫുട്ബോളിന് പിന്തുണ നൽകി കൊണ്ട് ഇന്ത്യ എന്ന എഴുത്തും ചേർത്തിട്ടുണ്ട്. ഹോം കിറ്റ് ഉൾപ്പെടെ നാല് കിറ്റുകളാണ് ഗോകുലം പുറത്ത് ഇറക്കുന്നത്. എവേ കിറ്റ് കഴിഞ്ഞ വർഷം ആരാധകർക്ക് ഇഷ്ടപെട്ട പച്ച നിറത്തിലാണ്. വെള്ള നിറത്തിലുള്ള രണ്ടാം എവേ കിറ്റും ഒപ്പം മഞ്ഞ നിറത്തിലുള്ള തേർഡ് കിറ്റും ഉണ്ട്‌.

ഇന്ന് നടന്ന വാർത്താ സമ്മേളനത്തിൽ ഗോകുലം ക്ലബ് ഉടൻ ഗോകുലം ഗോപാലൻ, ക്ലബ് സി ഇ ഒ അഷോക് കുമാർ, വി സി പ്രവീൺ, ക്ലബ് ക്യാപ്റ്റൻ മുഡ് മുസെ, പരിശീലകൻ ബിനോ ജോർജ്ജ് എന്നിവർ പങ്കെടുത്തു.

Advertisement