മോഹൻ ബഗാന് ജയിക്കണം, ഗോകുലം എഫ്‌സിക്ക് കരകയറണം

കൊൽക്കത്ത ഡെർബിയിലേറ്റ നാണക്കേടിൽ നിന്നും മറികടക്കാൻ മോഹൻ ബഗാനും തരം താഴ്ത്തൽ ഭീഷണി നേരിടുന്ന ഗോകുലം കേരള എഫ്സിയും ഇന്ന് നേർക്ക്നേർ വരുന്നു. മോഹൻബഗാന്റെ ഹോം ഗ്രൗണ്ടായ സാൾട്ട് ലേകിൽ നടക്കുന്ന മത്സരം ഇന്ത്യൻ സമയം വൈകുന്നേരം അഞ്ചിനാണ് നടക്കുക.

വളരെ മികച്ച രീതിയിൽ ലീഗ് തുടങ്ങിയ ഗോകുലം പിന്നീട് തകർച്ചയെ നേരിടുകയായിരുന്നു.13 മത്സരങ്ങൾ പൂർത്തിയായപ്പോൾ വെറും 11 പോയിന്റ് ആണ് ടീമിന്റെ സമ്പാദ്യം. ലീഗിലെ ആദ്യ മത്സരത്തിൽമോഹൻ ബഗാനെ സമനിലയിൽ തളച്ചതും ബഗാന് എതിരെയുള്ള മികച്ച റെക്കോഡും ഗോകുലത്തിന്റെ ആത്മവിശ്വാസം വർദ്ധിപ്പിക്കും. മികച്ച ഒരു ജയം നേടിയാൽ തരംതാഴ്ത്തൽ ഭീഷണിയിൽ നിന്നും മറികടക്കാൻ ആവും എന്നത് കൊണ്ട് തന്നെ മികച്ച പ്രകടനം പുറത്തെടുക്കാൻ ആവും ടീമിന്റെ ലക്‌ഷ്യം.

ഈസ്റ്റ് ബംഗാളിനോട് ഏറ്റ കനത്ത തോൽ‌വിയിൽ നിന്നും കരകയറാൻ ബഗാനും ഇന്ന് ജയം അനിവാര്യമാണ്. കിരീട പ്രതീക്ഷ നഷ്ടമായി എങ്കിലും സീസൺ മികച്ച രീതിയിൽ മുന്നോട്ട് കൊണ്ട് പോവാൻ ആവും ഖാലിദ് ജാമിലിന്റെ ശ്രമം.

Previous articleവീണ്ടും മലയാളി കരുത്തിൽ വിശ്വാസം അർപ്പിച്ച് കർണാടക സന്തോഷ് ട്രോഫിക്ക് ഇറങ്ങുന്നു
Next articleആദ്യ നാലിലേക്ക് അടുത്ത് ആഴ്സണൽ, കാർഡിഫിനെ തോൽപിച്ചു