പഞ്ചാബിനെ തോൽപ്പിച്ച് ഗോകുലം കേരള വിജയ വഴിയിൽ

Pmoxdn7g
- Advertisement -

ഐ ലീഗ് രണ്ടാം ഘട്ടം ഗോകുലം കേരള വിജയവുമായി ആരംഭിച്ചു. ഇന്ന് കൊൽക്കത്തയ വെച്ച് പഞ്ചാബ് എഫ് സിയെ നേരിട്ട ഗോകുലം കേരള മറുപടിയില്ലാത്ത ഒരു ഗോളിനാണ് വിജയിച്ചത്. ആദ്യ പകുതിയിൽ കിട്ടിയ ഒരു പെനാൾട്ടിയിൽ നിന്നായിരുന്നു ഗോകുലം കേരളയുടെ ഗോൾ. 17ആം മിനുട്ടിൽ ആന്റ്വിയെ സൗരബ് വീഴ്ത്തിയതിന് ആയിരുന്നു പെനാൾട്ടി.

ആ പെനാൾട്ടി എടുത്ത ആന്റ്വി ഒരു ലോ ഷോട്ടിലൂടെ ഗോൾ കീപ്പറെ കീഴ്പ്പെടുത്തി. രണ്ടാം പകുതിയിൽ അഡ്ജയിലൂടെ ഗോൾ ഇരട്ടിയാക്കാൻ ഗോകുലം അടുത്ത് എത്തിയെങ്കിലും അഡ്ജയുടെ ഷോട്ട് പോസ്റ്റിന് ഉരുമ്മി പുറത്ത് പോയി. ഈ സീസണിൽ ഇതിനു മുമ്പ പഞ്ചാബിനെ നേരിട്ടപ്പോഴും ഗോകുലം കേരളയ്ക്ക് തന്നെ ആയിരുന്നു വിജയം. ഈ വിജയം ഗോകുലം കേരളയെ 19 പോയിന്റിൽ എത്തിച്ചു. 25 പോയിന്റുള്ള ചർച്ചിൽ ബ്രദേഴ്സ് മാത്രമാണ് പോയിന്റിൽ ഗോകുലം കേരളയുടെ മുന്നിൽ ഉള്ളത്.

Advertisement