ഐ ലീഗിൽ ഗോകുലം കേരളക്ക് തോൽവി

Mohammadens Ileague

ഐ ലീഗിൽ ഗോകുലം കേരളക്ക് തോൽവി. മുഹമ്മദൻ സ്പോട്ടിങ് ക്ലബ് ആണ് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഗോകുലത്തെ തോൽപ്പിച്ചത്. മത്സരത്തിന്റെ ആദ്യ പകുതിയിൽ ജോൺ ചിഡിയിലൂടെ മുഹമ്മദൻ സ്പോട്ടിങ് ക്ലബ് ആണ് ഗോളടി തുടങ്ങിയത്. മത്സരത്തിന്റെ 40മത്തെ മിനുറ്റിലായിരുന്നു മുഹമ്മദൻസിന്റെ ഗോൾ. തുടർന്ന് രണ്ടാം പകുതിയിൽ ആശീർ അക്തറിന്റെ ഗോളിൽ മുഹമ്മദൻസ് തങ്ങളുടെ ലീഡ് ഇരട്ടിയാക്കുകയായിരുന്നു.

തുടർന്ന് അഫ്ഗാൻ താരം ഷെരീഫ് മുഹമ്മദിന്റെ ബുള്ളറ്റ് ഷോട്ടിലൂടെ ഗോകുലം ഒരു ഗോൾ മടക്കിയെങ്കിലും മത്സരത്തിൽ സമനില കണ്ടെത്താനാവശ്യമായ രണ്ടാമത്തെ ഗോൾ നേടാൻ അവർക്കായില്ല. ജയിച്ചാൽ ലീഗിൽ രണ്ടാം സ്ഥാനത്ത് എത്താനുള്ള സുവർണാവസരമാണ് ഗോകുലം കേരള ഇന്ന് നഷ്ടപ്പെടുത്തിയത്. ഐ ലീഗിൽ ട്രാവു എഫ്.സിക്കെതിരെയാണ് ഗോകുലം കേരളയുടെ അടുത്ത മത്സരം.

Previous articleഏറ്റവും കൂടുതൽ ഗ്രാന്റ് സ്‌ലാം ജയങ്ങൾ സ്വന്തമാക്കിയ അഞ്ചാമത്തെ താരമായി വീനസ് വില്യംസ്
Next articleഇതിഹാസ താരത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ് തന്റെ വസ്ത്രം എന്നു സെറീന വില്യംസ്