മഴയുടെ തീമിൽ ഗോകുലം കേരളയുടെ എവേ ഗോൾ കീപ്പർ ജേഴ്സി

Newsroom

ഐ ലീഗ് ക്ലബായ ഗോകുലം കേരള എഫ് സി അവരുടെ പുതിയ സീസണായുള്ള എവേ ഗോൾ കീപ്പർ ജേഴ്സി അവതരിപ്പിച്ചു. ഇന്ന് ട്വിറ്ററിൽ ഒരു വീഡിയോ പങ്കുവെച്ച് കൊണ്ടാണ് ഗോകുലം കേരളയുടെ എവേ ഗോൾ കീപ്പർ ജേഴ്സി പ്രകാശനം നടന്നത്. കേരളത്തിലെ മഴയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട തീമിലാണ് ജേഴ്സി ഡിസൈൻ ചെയ്തിരിക്കുന്നത്. നേരത്തെ അറബിക്കടലിന്റെ നീലയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നീല നിറത്തിൽ ഗോൾകീപ്പർ ഹോം ജേഴ്സി പുറത്തിറക്കിയിരുന്നു.

ഇത് കൂടാതെ കേരളത്തിന്റെ മലനിരകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് Mountain & Sunrise എന്ന തലക്കെട്ടിൽ ഔട്ട് ഫീൽഡ് കളിക്കാർക്കുള്ള ഹോം ജേഴ്സിയും കഴിഞ്ഞ ആഴ്ച ഗോകുലം പുറത്തു വിട്ടിരുന്നു. മൂന്ന് ജേഴ്സികളും ഇപ്പോൾ ഗോകുലത്തിന്റെ വെബ്സൈറ്റ് വഴി പ്രീ ഓർഡർ ചെയ്യാം. പുതിയ സീസണായി ഒരുങ്ങുന്ന ഗോകുലം ഇപ്പോൾ പ്രീസീസൺ പരിശീലനം ആരംഭിച്ചു കഴിഞ്ഞു. അടുത്ത വർഷം ജനുവരി 9നാണ് പുതിയ ഐലീഗ് സീസൺ തുടങ്ങുന്നത്. അതിനു മുമ്പ് ഡിസംബറിൽ ഗോകുലം കേരള കൊൽക്കത്തയിൽ നടക്കുന്ന ഐ എഫ് എ ഷീൽഡിലും പങ്കെടുക്കും.