ചരിത്രമോർക്കുന്ന ചിത്രത്തിന്റെ സ്വാധീനവുമായി ഗോകുലത്തിന്റെ എവേ ജേഴ്സി

Picsart 09 09 11.52.38

ഐ ലീഗ് ക്ലബായ ഗോകുലം കേരള എഫ് സി അവരുടെ പുതിയ സീസണായുള്ള എവേ ജേഴ്സി അവതരിപ്പിച്ചു. ഇന്ന് സാമൂഹിക മാധ്യമങ്ങളിൽ ഒരു ഗംഭീര വീഡിയോ പങ്കുവെച്ച് കൊണ്ടാണ് ഗോകുലം കേരളയുടെ എവേ ജേഴ്സി പ്രകാശനം നടന്നത്. പച്ച നിറത്തിലുള്ള ജേഴ്സിയുടെ ഡിസൈന് പിറകിൽ വലിയ ഒരു കഥയും ഉണ്ട്. 1987ലെ നെഹ്റു കപ്പ് മത്സരത്തിന് എത്തിയ സ്ത്രീകളാൽ നിറഞ്ഞ ഗ്യാലറിയുടെ ചിത്രം പതിച്ച ഡിസൈൻ ആണ് ഗോകുലത്തിന്റെ ഈ ജേഴ്സി.

നേരത്തെ പ്രഖ്യാപിച്ച ഹോം ജേഴ്സി എന്ന പോലെ വലിയ സ്വീകാര്യത ആണ് ഈ ജേഴ്സിക്കും ലഭിക്കുന്നത്. സെഗ ആണ് ജേഴ്സികൾ ഒരുക്കിയിരിക്കുന്നത്. ജേഴ്സി ഉടൻ ഗോകുകത്തിന്റെ വെബ്സൈറ്റ് വഴി ഓർഡർ ചെയ്യാൻ ആകുമെന്ന് പ്രതീക്ഷിക്കുന്നത്. പുതിയ സീസണായി ഒരുങ്ങുന്ന ഗോകുലം ഇപ്പോൾ ഡ്യൂറണ്ട് കപ്പിൽ പങ്കെടുക്കാനായി കൊൽക്കത്തയിലാണ് ഉള്ളത്.

Img 20210909 Wa0060

Img 20210909 Wa0059

Img 20210909 Wa0062

Img 20210909 Wa0061

Previous articleചാമ്പ്യന്മാരായ വെസ്റ്റിൻഡീസിന്റെ ലോകകപ്പ് ടീം പ്രഖ്യാപിച്ചു, രാംപോൾ ടീമിൽ, ബ്രെത്വൈറ്റ് ഇല്ല
Next articleഗിബ്സിനു ശേഷം ഏകദിനത്തിൽ ആദ്യമായി ഒരു ഓവറിൽ ആറു സിക്സുകൾ!!