ഗോകുലത്തിന്റെ അർജുൻ ജയരാജിന് വൻ പിഴ ചുമത്തി എ ഐ എഫ് എഫ്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഗോകുലം കേരള എഫ് സിയുടെ യുവതാരം അർജുൻ ജയരാജിനെതിരെ നടപടിയുമായി എ ഐ എഫ് എഫ്. ചെന്നൈ സിറ്റിക്ക് എതിരായ ഗോകുലത്തിന്റെ മത്സരത്തിൽ ശ്രിനിവാസ പാണ്ടിയനുമായി കയ്യാംകളി നടത്തിയതിനാണ് അർജുനെ തേടി ഇപ്പോൾ നടപടി എത്തിയിരിക്കുന്നത്. അർജുൻ ജയരാജിന് രണ്ട് മത്സരങ്ങളി വിലക്കും ഒപ്പം രണ്ട് ലക്ഷം പിഴയുമാണ് എ ഐ എഫ് എഫ് വിധിച്ചിരിക്കുന്നത്.

അവസാന രണ്ട് മത്സരങ്ങളിൽ അർജുൻ ജയരാജ് കളിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ വിലക്ക് അർജുൻ അനുഭവിച്ചു കഴിഞ്ഞു. ഇനി രണ്ട് ലക്ഷം രൂപ പിഴയാണ് അർജുൻ അടക്കേണ്ടത്. പൊതുവെ പ്രതിഫലം കുറവായ ഐലീഗിൽ രണ്ട് ലക്ഷം രൂപ പിഴ എന്നത് താരങ്ങൾക്ക് താങ്ങാൻ ആവുന്നതിലും വലുതാകും. അന്ന് ചെന്നൈ സിറ്റിക്ക് എതിരായ കളിയിൽ അർജുനും പാണ്ടിയനും ചുവപ്പ് കാർഡ് ലഭിച്ചിരുന്നു. പാണ്ടിയന് ഒരു മത്സരത്തിലെ വിലക്ക് മാത്രമെ ലഭിച്ചിരുന്നുള്ളൂ.