കഴിഞ്ഞ സീസൺ അവസാനത്തിൽ ഗോകുലം കേരള എഫ് സിയെ പരിശീലിപ്പിച്ചിരുന്ന ഗിഫ്റ്റ് റൈഖാൻ വീണ്ടും നെരോക്വ് എഫ് സിയിലേക്ക് പോകുന്നു. ഗിഫ്റ്റ് റൈഖാൻ നെരോകയുടെ പരിശീലക ചുമതലയേൽക്കും എന്ന് ദേശീയ മാധ്യമമായ ഗോൾ ഡോട്ട് കോം ആണ് റിപ്പോർട്ട് ചെയ്യുന്നത്.
നേരത്തെ ബിനോ ജോർജ്ജിന് പകരം റൈഖാൻ ഗോകുലത്തിൽ എത്തിയെങ്കിലും കാര്യമായി അത്ഭുതങ്ങൾ ഒന്നും കാണിക്കാൻ അദ്ദേഹത്തിനായിരുന്നില്ല. കഴിഞ്ഞ സീസൺ തുടക്കത്തിൽ ഐസാളിന്റെ പരിശീലകൻ ആയിരുന്നു ഗിഫ്റ്റ് റൈഖാൻ. എന്നാൽ മോശം പ്രകടനം കാരണം തന്റെ പരിശീലക സ്ഥാനം രാജിവെക്കുകയായിരുന്നു. 2017-18 സീസണിൽ നേരോകയുടെ പരിശീലകൻ ആയിരുന്നു ഗിഫ്റ്റ് റൈഖാൻ. ഐ ലീഗിലെ ആദ്യ സീസണിൽ തന്നെ നെറോക്കയെ ലീഗിൽ രണ്ടാം സ്ഥാനത്ത് എത്തിക്കാൻ റൈഖാന് ആയിരുന്നു. 2015 മുതൽ നെറോകയുടെ പരിശീലകനായിരുന്നു ഗിഫ്റ്റ്.
മുമ്പ് പൂനെ എഫ് സി, ചർച്ചിൽ ബ്രദേഴ്സ്, വാസ്കോ ഗോവ, ഇന്ത്യൻ ബാങ്ക് തുടങ്ങി മികച്ച ക്ലബുകൾക്കായി കളിച്ചിട്ടുമുണ്ട് ഗിഫ്റ്റ് റൈഖാൻ എന്ന മണിപ്പൂരുകാരൻ.