എലൈറ്റ് ഐ ലീഗ്; എഫ് സി കേരളയ്ക്ക് വീണ്ടും തോൽവി

Newsroom

അണ്ടർ 18 ഐലീഗായ എലൈറ്റ് ലീഗിൽ എഫ് ഐ കേരളയ്ക്ക് വീണ്ടും തോൽവി. ഇന്ന് കൊച്ചിയിൽ വെച്ച് നടന്ന മത്സരത്തിൽ സായ് തിരുവനന്തപുരം ആണ് എഫ് സി കേരളയെ തോൽപ്പിച്ചത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് സായ് വിജയിച്ചത്. രണ്ടാം പകുതിയിലാണ് രണ്ട് ഗോളുകളും പിറന്നത്. 50ആം മിനുട്ടിൽ അൽ അമീൻ ആണ് ആദ്യ ഗോൾ നേടിയത്. 78ആം മിനുട്ടിൽ ഹേമനാഥൻ രണ്ടാം ഗോളും നേടി.

നേരത്തെ കേരള ബ്ലാസ്റ്റേഴ്സിനോടും എഫ് സി കേരള പരാജയപ്പെട്ടിരുന്നു. സായ് തിരുവനന്തപുരത്തിന്റെ ആദ്യ ജയമാണിത്. ഇനി ഡിസംബർ 21നാകും കേരള സോണിലെ അടുത്ത മത്സരങ്ങൾ.