ഐ ലീഗിലെ ബാക്കിയുള്ള മത്സരങ്ങൾ പൂർത്തിയാക്കാതെ ലീഗ് അവസാനിപ്പിച്ചതിൽ പ്രതിഷേധവുമായി ഈസ്റ്റ് ബംഗാൾ രംഗത്ത്. ഫിഫ ഒരു ലീഗും അവസാനിപ്പിക്കാൻ പറഞ്ഞിട്ടില്ല എന്നും സമയം എടുത്ത് ലീഗുകൾ പൂർത്തിയാക്കാനായിരുന്നു എല്ലാവർക്കും നിർദ്ദേശം നൽകിയിരുന്നത് എന്നും ഈസ്റ്റ് ബംഗാൾ പ്രതിനിധി ദേബബ്രത സർക്കാർ പറയുന്നു.
കിരീടം നേടിയ മോഹൻ ബഗാനെ അഭിനന്ദിക്കുന്നു. പക്ഷെ തങ്ങൾക്ക് നീതി ലഭിച്ചില്ല എന്ന് ഈസ്റ്റ് ബംഗാൾ പറയുന്നു. സീസണിൽ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്യാൻ സാധ്യതയുള്ള ടീമായിരുന്നു ഈസ്റ്റ് ബംഗാൾ. ലീഗ് അവസാനിച്ചതോടെ അത് നടക്കാതെ ആയി എന്ന് അദ്ദേഹം പറഞ്ഞു. ലീഗിലെ ഒന്നാം സ്ഥാനക്കാർക്ക് ഒഴികെ ബാക്കി എല്ലാവർക്കും സമ്മാനത്തുക തുല്യമായൊ വീതിക്കാൻ ആണ് എ ഐ എഫ് എഫ് തീരുമാനിച്ചിരിക്കുന്നത്. ഇത് ഏകാധിപത്യത്തിൽ എടുക്കുന്നത് പോലുള്ള തീരുമാനമാണെന്ന് ഈസ്റ്റ് ബംഗാൾ പറഞ്ഞു. എ ഐ എഫ് എഫിന്റെ തീരുമാനത്തിന് എതിരെ നിയമനടപി സ്വീകരിക്കുന്നത് ആലോചിക്കും എന്നും ഈസ്റ്റ് ബംഗാൾ പറഞ്ഞു.