ഈസ്റ്റ് ബംഗാൾ താരങ്ങളുടെ കരാറുകൾ റദ്ദാക്കും

Newsroom

ഈസ്റ്റ് ബംഗാളിൽ നിന്ന് സ്പോൺസർമാരായ ക്വെസ് വിട്ടു പോവുകയാണെന്ന സൂചനകൾ ശക്തമാകുന്നു. ഇപ്പോൾ ഉള്ള ഈസ്റ്റ് ബംഗാൾ താരങ്ങളുടെയൊക്കെ കരാർ റദ്ദാക്കാൻ ആണ് ഇപ്പോൾ ക്ലബ് തീരുമാരിച്ചിരിക്കുന്നത്. കൊറോണ പോലെ അസാധാരണമായ സാഹചര്യങ്ങൾ വന്നാൽ ഉപയോഗിക്കാനുള്ള വ്യവസ്ഥ ഉപയോഗിച്ചാണ് താരങ്ങളുടെ കരാർ റദ്ദാക്കുന്നു.

ഏപ്രിൽ 30ന് ഇതോടെ ഇപ്പോൾ ക്ലബിലുള്ള എല്ലാ താരങ്ങളുടെയും കരാർ അവസാനിക്കും. മെയ് മാസത്തിലെ ശമ്പളം താരങ്ങൾക്ക് ഇതോടെ ലഭിക്കുകയില്ല എന്ന് ഉറപ്പായി. ഇപ്പോഴത്തെ സ്പോൺസർമാർ ഏപ്രിൽ 30ന് ക്ലബ് വിടും എന്ന സൂചനയാണ് ഈ നീക്കം നൽകുന്നത്. പുതിയ സ്പോൺസർമാർ വന്നാൽ ഈസ്റ്റ് ബംഗാളിന് താല്പര്യമുള്ള താരങ്ങൾക്ക് വീണ്ടും കരാർ നൽകിയേക്കും.