ദുരിതാശ്വാസ നിധിയിലേക്ക് തുക സമാഹരിക്കാൻ ഗോകുലം ഗോൾ കീപ്പർ സി കെ ഉബൈദിന്റെ ജേഴ്‌സി ലേലം ചെയ്യും

Img 20210519 155138
- Advertisement -

മാതൃകാപരമായ ഒരു നീക്കവുമായി എത്തിയിരിക്കുകയാണ് ഗോകുലം കേരള എഫ് സിയുടെ ഗോക്ക് കീപ്പർ ഉബൈദ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക സമാഹരിക്കാൻ വേണ്ടി താരം തന്റെ ഐ ലീഗ് ജേഴ്‌സി ലേലം ചെയ്യും. വാക്‌സിൻ ചാലഞ്ചിന്റെ ഭാഗമായിട്ടാണ് ലേലം നടക്കുക.

എസ് എഫ് ഐ കൂത്തുപറമ്പ് ഏരിയാ കമ്മറ്റിയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ലേലം നടക്കുന്നത്. ആദ്യമായ് ഐ ലീഗ് കിരീടം നേടി ചരിത്രം കുറിച്ച ഗോകുലം കേരള എഫ് സിക്ക് ഒപ്പം ഉണ്ടായിരുന്ന താരമാണ് ഉബൈദ്. ഡ്യൂറണ്ട് കിരീടം ഗോകുലം കേരള നേടുമ്പോഴും ഉബൈദ് ആയിരുന്നു വല കാത്തിരുന്നത്.

ഉബൈദിന്റെ ജേഴ്‌സി 15,000 രൂപ അടിസ്ഥാന വിലയ്ക്കാണ് ലേലത്തിന് വെയ്ക്കുന്നത്. ഐ ലീഗ് വിജയിച്ച ജേഴ്സി തനിക്ക് വളരെ പ്രധാനപെട്ടതാണ് എന്നും വീട്ടിൽ ഫ്രെയിം ചെയ്തു വെയ്ക്കുവാൻ ആയിരുന്നു ആഗ്രഹിച്ചത് എന്നും ഉബൈദ് പറഞ്ഞു. എന്നാൽ ഈ ജേഴ്‌സി കൊണ്ട് മറ്റുള്ളവർക്കു ഉപകാരം ഉണ്ടാവുമെങ്കിൽ തനിക്ക് കൂടുതൽ സന്തോഷമേയുള്ളൂ എന്നും ഉബൈദ് പറഞ്ഞു.

നാളെ (മെയ് 20) രാത്രി 8 മണിക്കാണ് ലേലം. കൂടുതൽ വിവരങ്ങൾക്ക് 9567343526, 9633180766 എന്നീ നമ്പറിലേക്കു വിളിക്കാം.

Advertisement