“ചർച്ചിൽ ബ്രദേഴ്സും ഗോകുലം കേരളയും പോകുന്നത് ഒരേ ദിശയിൽ”

- Advertisement -

ചർച്ചിൽ ബ്രദേഴ്സും ഗോകുലം കേരള എഫ് സിയും പോകുന്നത് ഒരേ ദിശയിലേക്കാണ് എന്ന് ചർച്ചിൽ ബ്രദേഴ്സിന്റെ പരിശീലകൻ പീറ്റർ ഗിഗി. ഇന്നലെ കോഴിക്കോട് നടന്ന മത്സരത്തിൽ ഇരു ടീമുകളും സമനിലയിൽ പിരിഞ്ഞിരുന്നു. ചർച്ചിൽ ബ്രദേഴ്സും ഗോകുലം കേരളയും ഒരേ ലക്ഷ്യവുമായാണ് മുന്നേറുന്നത് എന്നും അതിന്റെ ഫലങ്ങളാണ് ഗ്രൗണ്ടിൽ കാണുന്നത് എന്നും പീറ്റർ പറഞ്ഞു. ഈ സീസൺ ആരംഭിക്കുന്നതിന് മുമ്പ് ആരും ഈ ഫലങ്ങൾ ചർച്ചിലും ഗോകുലവും നേടുമെന്ന് പ്രവചിച്ചിരുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.

ഇന്നലെ ഗ്രൗണ്ടിൽ കണ്ടത് തികച്ചും ടാക്ടികലായ മത്സരമാണെന്നും അതുകൊണ്ട് തന്നെ ഇന്നലത്തെ ഫലം സന്തോഷം നൽകുന്നു എന്നും അദ്ദേഹം പറഞ്ഞു. ഇരു ടീമിലെയും താരങ്ങൾ ടാക്ടിക്സ് വിട്ട് ഒട്ടും പിറകിലേക്ക് പോയില്ല എന്നത് മത്സരത്തെ കൂടുതൽ കടുപ്പമുള്ളതാക്കി എന്നും അദ്ദേഹം പറഞ്ഞു. കളിയുടെ അവസാനം പ്ലാസയ്ക്ക് ലഭിച്ച അവസരം ഗോളാകാമായിരുന്നു എന്നും എന്നാൽ ഇത് ഫുട്ബോളിൽ സാധാരണ ആയതു കൊണ്ട് ആ മിസ് കാര്യമാക്കുന്നില്ല എന്നും റൊമാനിയയിൽ നിന്നുള്ള പരിശീലകൻ പറഞ്ഞു.

Advertisement