ഐലീഗിൽ വിജയം തുടർന്ന് ചർച്ചിൽ ബ്രദേഴ്സിന് വിജയം. ഇന്ന് ഗോവയിൽ വെച്ച് റിയൽ കാശ്മീരിനെ നേരിട്ട ചർച്ചിൽ ബ്രദേഴ്സ് ഒന്നിനെതിരെ രണ്ടു ഗോളുകളുടെ വിജയമാണ് സ്വന്തമാക്കിയത്. കളിയുടെ ആദ്യ 20 മിനുട്ടിന് ഇടയിൽ തന്നെ ചർച്ചിൽ ബ്രദേഴ്സ് രണ്ട് ഗോളുകൾ നേടിയിരുന്നു. തുടക്കത്തിൽ പതിനൊന്നാം മിനുട്ടിൽ പ്ലാസയിലൂടെയാണ് ചർച്ചിൽ ബ്രദേഴ്സ് ലീഡ് എടുത്തത്.
20ആം മിനുട്ടിൽ മാവിയയിലൂടെ ലീഡ് ഇരട്ടിയാക്കാനും ചർച്ചിലിനായി. കളിയുടെ അവസാന മിനുട്ടുകളിൽ റോബിൻ സിംഗിലൂടെ ഒരു ഗോൾ മടക്കാൻ റിയൽ കാശ്മീരിനായി എങ്കിലും പരാജയം തടയാൻ ആയില്ല. ഈ ജയത്തോടെ ചർച്ചിൽ മൂന്നാം സ്ഥാനത്തേക്ക് എത്തി. 19 പോയന്റാണ് ചർച്ചിലിനുള്ളത്.













