ഐലീഗിൽ ചർച്ചിൽ ബ്രദേഴ്സിന് വീണ്ടും നിരാശ. ഇന്ന് ഇംഫാലിൽ വെച്ച് നടന്ന മത്സരത്തിൽ ട്രാവു ആണ് ചർച്ചിലിനെ വീഴ്ത്തിയത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ട്രാവുവിന്റെ വിജയം. 77ആം മിനുട്ടിൽ ലഭിച്ച പെനാൾട്ടി ആണ് ട്രാവുവിന് ജയം നൽകിയത്. പാട്രിക് ഒചു ആണ് കിക്ക് ലക്ഷ്യത്തിൽ എത്തിച്ചത്. നേരത്തെ ഗോവയിൽ വെച്ച് ഏറ്റുമുട്ടിയപ്പോഴും ജയം ട്രാവുവിനായിരുന്നു.
ഈ പരാജയം ചർച്ചിലിന് രണ്ടാം സ്ഥാനത്തേക്ക് എത്താനുള്ള അവസരം നഷ്ടമാക്കി. 20 പോയനുമായി നാലാം സ്ഥാനത്താണ് ചർച്ചിൽ ഇപ്പോൾ ഉള്ളത്. ട്രാവു 16 പോയന്റുമായി 8ആം സ്ഥാനത്തും നിൽക്കുന്നു.