സെക്കൻഡ് ഡിവിഷൻ ഐലീഗിന്റെ ഫൈനൽ റൗണ്ടിൽ ഇന്ന് നടന്ന മത്സരം സമനിലയിൽ കലാശിച്ചു. ഇന്ന് ലോൺസ്റ്റാർ കാശ്മീരും ചിങ വെങുമായിരുന്നു ഏറ്റുമുട്ടിയത്. മത്സരം 1-1 എന്ന സ്കോറിന് സമനിലയിൽ പിരിഞ്ഞു. ചിങ വെങ് ഒരു സെൽഫ് ഗോളിലൂടെ ആദ്യ പകുതിയിൽ മുന്നിൽ എത്തിയതായിരുന്നു. എന്നാൽ ബാസിതിലൂടെ രണ്ടാം പകുതിയിൽ തിരിച്ചടിച്ച് ലോൺസ്റ്റാർ കാശ്മീർ സമനില പിടിച്ചു. സമനിലയോടെ ചിങ വെങിന് നാലു പോയന്റായി. ഇപ്പോൾ ലീഗിൽ രണ്ടാമത് നിൽക്കുകയാണ് അവർ. ലോൺസ്റ്റാറിന് ഇത് ഫൈനൽ റൗണ്ടിലെ ആദ്യ പോയന്റാണ്. ഇപ്പോഴും അവസാന സ്ഥാനത്ത് തന്നെയാണ് അവർ ഉള്ളത്.