ചെന്നൈ സിറ്റിയുടെ വല കാക്കാൻ ഇനി സ്പാനിഷ് ഗോൾ കീപ്പർ

- Advertisement -

പുതിയ വിദേശ ഗോൾകീപ്പറെ ചെന്നൈ സിറ്റി ടീമിൽ എത്തിച്ചു. കഴിഞ്ഞ ആഴ്ച ക്ലബ് വിട്ട ഓസ്ട്രേലിയൻ കീപ്പർ ടൈസണ് പകരക്കാരനായി ഒരു സ്പാനിഷ് ഗോൾകീപ്പറെ ആണ് ചെന്നൈ സിറ്റി സൈൻ ചെയ്തത്. നൗസറ്റ് ഗാർസിയ എന്ന സ്പാനിഷ് കീപ്പർ ഒരു വർഷത്തെ കരാറിലാണ് ചെന്നൈയിൽ എത്തിയത്‌. സ്പാനിഷ് മൂന്നാം ഡിവിഷൻ ക്ലബായ ഗ്രനാഡെ ബി ടീമിനു വേണ്ടി കളിച്ച താരമാണ് ഗർസിയ.

ചെന്നൈ സിറ്റി സൈൻ ചെയ്യുന്ന അഞ്ചാമത്തെ സ്പാനിഷ് താരമാണ് ഗാർസിയ, മാൻസി, സാൻട്രൊ, ഗോർഡിലോ എൽ സാവിയ എന്നിവരും സ്പെയിനിൽ നിന്ന് ചെന്നൈ സിറ്റി നിരയിൽ ഉണ്ട്. ലീഗിൽ ഇപ്പോൾ പരാജയമറിയാതെ ഒന്നാം സ്ഥാനത്ത് നിൽക്കുകയാണ് ചെന്നൈ സിറ്റി. ഗാർസിയയുടെ വരവോട് ഇതുവരെ ചെന്നൈയുടെ വല കാത്ത കബീർ ബെഞ്ചിൽ എത്തിയേക്കും.

Advertisement