ഐ ലീഗിൽ റൗണ്ട് ഗ്ലാസ് പഞ്ചാബിന് വിജയം. ഇന്ന് റിയൽ കാശ്മീരിനെ ആണ് പഞ്ചാബ് തോൽപ്പിച്ചത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു പഞ്ചാബിന്റെ വിജയം. ചെഞ്ചോ ആണ് ഇന്നും പഞ്ചാബിന്റെ വിജയശില്പി ആയത്. ഇന്നത്തെ വിജയ ഗോൾ ചെഞ്ചോ ആണ് നേടിയത്. 37ആം മിനുട്ടിൽ ആയിരുന്നു ചെഞ്ചോയുടെ ഗോൾ. ഈ വിജയത്തോടെ 19 പോയിന്റുമായി പഞ്ചാബ് ലീഗിൽ അഞ്ചാമത് എത്തി. പഞ്ചാബിന്റെ കിരീട പ്രതീക്ഷകൾ കഴിഞ്ഞ ആഴ്ച അവസാനിച്ചിരുന്നു. അവസാന മത്സരത്തിൽ ചർച്ചിൽ ബ്രദേഴ്സിനെ ആകും പഞ്ചാബ് നേരിടുക.