ഐലീഗിൽ ഇന്ന് ചാമ്പ്യന്മാർ ആദ്യ പോരിന് ഇറങ്ങും

ഐ ലീഗിന്റെ രണ്ടാം ദിനം രണ്ട് മത്സരങ്ങളാണ് നടക്കുന്നത്. ഇന്ന് നടക്കുന്ന പ്രധാന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരയ ചെന്നൈ സിറ്റി ലീഗിലെ പുതുമുഖങ്ങളായ ട്രാവുവിനെ നേരിടും. കോയമ്പത്തൂരിൽ വെച്ചാണ് മത്സരം നടക്കുന്നത്. മാൻസി, സാൻട്രോ തുടങ്ങി പ്രമുഖരൊക്കെ ഇത്തവണയും ചെന്നൈ സിറ്റിക്കായി ഇറങ്ങുന്നുണ്ട്. കിരീടം നിലനിർത്തുക ആണ് ചെന്നൈ സിറ്റിയുടെ ലക്ഷ്യം.

സെക്കൻഡ് ഡിവിഷൻ ഐ ലീഗ് വിജയിച്ച് എത്തിയ ട്രാവുവും മികച്ച ടീമാണ്. ലീഗിലെ ആദ്യ നാലിൽ എങ്കിലും എത്താൻ ആണ് ട്രാവു ഈ സീസണിൽ ലക്ഷ്യമിടുന്നത്. വൈകിട്ട് 7 മണിക്കാണ് മത്സരം നടക്കുന്നത്. വൈകിട്ട് അഞ്ചു മണിക്ക് നടക്കുന്ന മറ്റൊരു മത്സരത്തിൽ ചർച്ചിൽ ബ്രദേഴ്സും മിനേർവ പഞ്ചാബും തമ്മിൽ ഏറ്റുമുട്ടും. രണ്ട് മത്സരങ്ങളും തത്സമയം ഡി സ്പോർടിൽ ഉണ്ടാകും.