ഭൂട്ടാനീസ് റൊണാൾഡോ എനി ഐ ലീഗിൽ

- Advertisement -

ഭൂട്ടാനീസ് റൊണാൾഡോ എന്നറിയപ്പെടുന്ന ചെഞ്ചോ ഗൈൽഷെൻ ഐ ലീഗ് ക്ലബായ നെറോകയിൽ. ഈ സീസണിന്റെ അവസാനം വരെ ലോൺ അടിസ്ഥാനത്തിലാണ് ചെഞ്ചോ നെറോകയിലെത്തുന്നത്. കഴിഞ്ഞ കൊല്ലം ഐ ലീഗിൽ മിനർവ എഫ്.സിയുടെ താരമായിരുന്നു ചെഞ്ചോ. കഴിഞ്ഞ തവണത്തെ ഐ ലീഗിലെ മികച്ച താരം കൂടിയായിരുന്നു ചെഞ്ചോ. എന്നാൽ മിനർവക്ക് വേണ്ടി പുറത്തെടുത്ത പ്രകടനവും ബംഗളുരുവിൽ ആവർത്തിക്കാൻ താരത്തിനായിരുന്നില്ല.

ഇന്നലെ നോർത്ത് ഈസ്റ്റിനെതിരെ നടന്ന മത്സരത്തിൽ വിജയ ഗോൾ നേടിയത് ചെഞ്ചോ ആയിരുന്നു. ബെംഗളൂരു എഫ്.സിക്ക് വേണ്ടി താരം രണ്ടു ഗോളുകൾ നേടിയിട്ടുണ്ട്. രണ്ടു ഗോളുകളും നോർത്ത് ഈസ്റ്റ് യൂണൈറ്റഡിനെതിരെയായിരുന്നു.

Advertisement