സെക്കൻഡ് ഡിവിഷൻ ഐലീഫിൽ ബെംഗളൂരു എഫ് സി റിസേർവ്സിന് തുടർച്ചയയ രണ്ടാം വിജയം. ഗ്രൂപ്പ് എയിൽ ഇന്ന് നടന്ന മത്സരത്തിൽ ARA എഫ് സിയെ ആണ് ബെംഗളൂരു റിസേർവ്സ് പരാജയപ്പെടുത്തിയത്. എതിരില്ലാത്ത നാലു ഗോളുകൾക്കായിരുന്നു ബെംഗളൂരുവിന്റെ വിജയം. ലാൽനുന്തുവംഗ ബെംഗളൂരുവിനായി ഇന്ന് ഇരട്ട ഗോളുകൾ നേടി. അദ്വൈത് ഷിൻഡെ, റോഷൻ സിംഗ്, എന്നിവരാണ് മറ്റു സ്കോറേഴ്സ്. കഴിഞ്ഞ മത്സരത്തിൽ ബെംഗളൂരു എഫ് സി വലിയ സ്കോറിന് തന്നെ എഫ് സി ഗോവയേയും പരാജപ്പെടുത്തിയിരുന്നു. ജനുവരി 25ന് ഹിന്ദുസ്ഥാൻ എഫ് സിക്കെതിരെ ആണ് ബെംഗളൂരു എഫ് സിയുടെ അടുത്ത മത്സരം.