സഞ്ജോയ് സെൻ രാജിവെച്ച അടുത്ത ദിവസം തന്നെ മോഹൻ ബഗാൻ പകരക്കാരനെ കണ്ടെത്തി. മാധ്യമങ്ങളെല്ലാം ആഷ്ലി വെസ്റ്റ് വൂഡിനേയും മറ്റു വലിയ പേരുകൾക്കും പിറകെ പോയപ്പോൾ ക്ലബിന് അകത്തു തന്നെയുള്ള ശങ്കർലാൽ ചക്രബർത്തിയെ ആണ് ബഗാൻ പുതിയ കോച്ചായി നിയമിച്ചത്.

മുൻ കോച്ചായ സഞ്ജോയ് സെന്നിന്റെ കീഴിൽ അസിസ്റ്റന്റ് കോച്ചായിരുന്നു ശങ്കർലാൽ. മുമ്പ് ഐ എഫ് എ അക്കാദമയിടേയും മോഹൻ ബഗാൻ സ്കൂളിന്റേയും പരിശീലകനായിട്ടുണ്ട്. പഴയ ഈസ്റ്റ് ബംഗാൾ താരം കൂടിയാണ് ശങ്കർലാൽ.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial













