ഓസ്ട്രേലിയൻ ഫോർവേഡ് ഗോകുലത്തിലേക്ക്, ഐ ലീഗിലെ ഏറ്റവും വിലപിടിപ്പുള്ള താരമാകും

- Advertisement -

ഓസ്ട്രേലിയക്കാരനായ റിച്ചാർഡ് കാർദൊസൊ ഗോകുലത്തിനായി കളിക്കും. ഗോകുലത്തിന്റെ മുന്നേറ്റനിരയിലെ പ്രശ്നങ്ങൾക്ക് ഈ ഫോർവേഡിന്റെ വരവോടെ അവസാനമാകും എന്നാണ് കരുതുന്നത്. ഐ ലീഗിലെ തന്നെ ഈ സീസണിലെ റെക്കോർഡ് തുകയ്ക്കാണ് താരത്തെ ടീമിലേക്ക് എത്തിക്കുന്നത് എന്നാണ് വിവരങ്ങൾ.


തായി ക്ലബായ ഖോൻ കായിനിൽ കഴിക്കുകയായിരുന്നു റിച്ചാർഡ്. തായി ലീഗിൽ കഴിഞ്ഞ സീസണിൽ 11 ഗോളുകൾ താരം നേടിയിട്ടുണ്ട്. ഓസ്ട്രേലിയയുടെ അണ്ടർ 17 ടീമിനും കളിച്ചിട്ടുണ്ട്. ഓസ്ട്രേലിയൻ ക്ലബുകളായ റോകഡൈൽ സിറ്റി സൺസ്, സിഡ്നി യുണൈറ്റഡ്, ഹ്യൂം സിറ്റി എന്നീ ക്ലബുകൾക്കായി മികച്ച പ്രകടനം നടത്തിയ ചരിത്രവും റിച്ചാർഡിനുണ്ട്.

അവസാന രണ്ട് മത്സരവും ജയിച്ച് നിൽക്കുന്ന ബിനോ ജോർജ്ജും സംഘത്തിനും വിജയ പരമ്പര തുടരാൻ റിച്ചാർഡിന്റെ വരവ് സഹായകരമാകും എന്നാണ് ഫുട്ബോൾ നിരീക്ഷകർ വിലയിരുത്തുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement