വിങ്ങ് ബാക്കായ അശോക് സിംഗിനെ ഗോകുലം കേരള എഫ് സി സ്വന്തമാക്കി. നെരോക എഫ് സിയുടെ താരമായിരുന്ന അശോകിനെ ഒരു വർഷത്തെ കരാറിലാണ് ഗോകുലം കേരള എഫ് സി സ്വന്തമാക്കിയത്. ഈ ആഴ്ച ഗോകുലം കേരള എഫ് സി സൈൻ ചെയ്യുന്ന മൂന്നാമത്തെ നെരോകൻ താരമാണ് അശോക്. നേരത്തെ ലളിത് താപയെയും മലേംഗമ്പ മീറ്റെയെയും ഗോകുലം സ്വന്തമാക്കിയിരുന്നു.
വെർസറ്റൈൽ താരമായ അശോകിന് ഡിഫൻസിൽ എവിടെയും കളിക്കാനുള്ള കഴിവുണ്ട്. കഴിഞ്ഞ സീസണിൽ നെരോകയ്ക്ക് വേണ്ടി 16 മത്സരങ്ങൾ ഐ ലീഗിൽ കളിച്ചിരുന്നു. രണ്ട് അസിസ്റ്റ് താരം ടീമിന് സംഭാവന ചെയ്യുകയും ചെയ്തിരുന്നു. കഴിഞ്ഞ സീസണിൽ തന്നെ മണിപ്പൂർ സ്റ്റേറ്റ് ലീഗിലും സി സി മീറ്റ് ട്രോഫിയിലും നെരോക ചാമ്പ്യന്മാരായപ്പോൾ ടീമിന്റെ പ്രധാന ഭാഗമായും അശോക് ഉണ്ടായിരുന്നു.